റിപ്പോര്‍ട്ട് നല്‍കി... നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് പതിനഞ്ചാം പ്രതി; ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച്; അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും

നടിയെ ആക്രമിച്ച കേസ് എങ്ങുമെങ്ങുമെത്താതെ തുടരന്വേഷണം അവസാനിപ്പിക്കുകയാണ്. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ആം പ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തത്. നടപടികള്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
കേസിന്റെ ഗതി എന്താകുമെന്ന് കണ്ടറിയാം. നടിയെ ആക്രമിച്ച കേസില്‍ ഇനി ആകെ പത്ത് പ്രതികള്‍ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കുന്നത്. ശരത് ഉള്‍പ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയാണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. കേസില്‍ നിയമവിരുദ്ധമായ ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇനി സമയം നീട്ടി ചോദിക്കേണ്ടതില്ലെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് സംശയിച്ച നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന ആരോപണമുയര്‍ന്ന അഭിഭാഷകരെ ചോദ്യം ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിസ്താരം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍, ദിലീപിന്റെ സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അധിക കുറ്റപത്രം നല്‍കുന്നതെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമെത്തിയോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഗൂഢാലോചനയില്‍ കാവ്യ മാധവനും പങ്കാളിയാണെന്ന വിധത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, ഗൂഢാലോചന സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മറുപടിയാണ് കാവ്യ മാധവന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഒന്നും ഓര്‍മയില്ലെന്നും അറിയില്ലെന്നും ആവര്‍ത്തിച്ച കാവ്യ മാധവന്‍ ശബ്ദരേഖ ദിലീപിന്റേതാണോയെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും മൊഴി നല്‍കിയിരുന്നു.
കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതായി ശബ്ദരേഖ തെളിവാക്കി ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുകയുണ്ടായില്ല. ഇത് സംബന്ധിച്ച് പ്രത്യേകിച്ച് പരാമര്‍ശങ്ങളൊന്നുമില്ലാതെയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നതെന്നാണ് സൂചന.
അതേ സമയം, ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു.
"
https://www.facebook.com/Malayalivartha