മദ്യലഹരിയിൽ ബസിൽ ബഹളം വച്ച് മുൻ പഞ്ചായത്തംഗം, ടിക്കറ്റെടുക്കാൻ പണം നൽകിയില്ല...,ബസിൽ നിന്ന് ഇറക്കിവിട്ടതോടെ മറ്റൊരു വാഹനത്തിലെത്തി കണ്ടക്ടറെ കല്ലെടുത്തെറിഞ്ഞു, നെഞ്ചിലും വലതുകയ്യിലും ഏറുകൊണ്ട കണ്ടക്ടർ ആശുപത്രിയിൽ, കെഎസ്ആർടിസി കണ്ടക്ടറെ കരിങ്കല്ലെടുത്തെറിഞ്ഞ മുൻ പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയിൽ...!

തിരുവനന്തപുരത്ത് ജോലിക്കിടെ കെഎസ്ആർടിസി കണ്ടക്ടറെ കരിങ്കല്ലെടുത്തെറിഞ്ഞ മുൻ പഞ്ചായത്തംഗം പൊലീസ് കസ്റ്റഡിയിൽ. കോൺഗ്രസ് മുൻ പഞ്ചായത്തംഗം വെള്ളനാട് പമ്മത്തുംമൂലയിൽ മണിക്കുട്ടനെ (52) ആണ് ആര്യനാട് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 3.50ന് ആണ് സംഭവം.വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ചാങ്ങ തുണ്ടുവിളാകത്ത് വീട്ടിൽ എസ്.അനൂപിന് (35) ആണ് ഇയാളുടെ ആക്രമണത്തിൽ പരുക്കേറ്റത്.
വൈകിട്ട് 3.20ന് നെടുമങ്ങാട് നിന്ന് വെള്ളനാട്ടേക്കു പോയ ബസിൽ മണിക്കുട്ടൻ കുളവിക്കോണത്ത് നിന്ന് കയറി. മദ്യലഹരിയിൽ ആയിരുന്ന മണിക്കുട്ടൻ ബസിൽ ബഹളം വച്ചു.ടിക്കറ്റ് എടുക്കാൻ പണം നൽകാത്തതോടെ നെട്ടിറച്ചിറയിൽ ഇറക്കിവിട്ടു. തുടർന്ന് ബസ് വെള്ളനാട് വില്ലേജ് ഓഫിസിന് മുൻപിൽ എത്തിയപ്പോൾ മണിക്കുട്ടൻ മറ്റൊരു വാഹനത്തിൽ കല്ലുമായി ബസിന് മുൻപിൽ എത്തുകയായിരുന്നു.
ഡ്രൈവർ ബസ് നിർത്തിയതും ഇയാൾ കണ്ടക്ടറെ എറിയുകയായിരുന്നു. കണ്ടക്ടറുടെ നെഞ്ചിലും തുടർന്ന് വലതുകയ്യിലും കല്ലേറിൽ പരിക്കേറ്റു. കണ്ടക്ടർ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് മണിക്കുട്ടനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha