കേരളത്തെ കണ്ണീരിലാഴ്ത്തി രാജുവിന്റെ മരണം; 17വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് രാഹുലിന്റെ അച്ഛന്‍ യാത്രയായത്; മകനെ കാത്തിരിക്കാന്‍ രാഹുല്‍ നിവാസില്‍ ഇനി ആ അമ്മ മാത്രം..

ആലപ്പുഴയില്‍ നിന്ന് നെഞ്ചുലക്കുന്ന ഒരു വാര്‍ത്തയാണ് ഇന്നലെ പുറത്ത് വന്നത്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന്‍ എകെ രാജു ആത്മഹത്യ ചെയ്തു. കേരളത്തെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു രാഹുലിന്റെ തിരോത്ഥാനം.
മെയ് 18നാണ് രാഹുല്‍ തിരോത്ഥാനത്തിന് 17 വയസ്സ് തികഞ്ഞത്. ഇപ്പോള്‍ ആലപ്പുഴയില്‍ 55കാരനായ രാജുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് 17 വര്‍ഷം മുന്‍പു കാണാതായ മകന്‍ രാഹുലിന്റെ തിരോധാനം വീണ്ടും ചര്‍ച്ചയാവുകയാണ്.
വീടിനടുത്ത് മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് രാഹുലിനെ അവസാനമായി കണ്ടത്. പിന്നെ ആരും ഈ ഏഴുവയസ്സുകാരനെ കണ്ടിട്ടില്ല. പൊലീസും സിബിഐയും 17 വര്‍ഷം മാറിമാറി അന്വേഷിച്ചിട്ടും രാഹുല്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സംഭവത്തിന് ശേഷം രാഹുലിന്റെ കുടുംബം വല്ലാത്ത മാനസീക സംഘര്‍ഷത്തിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്. ഇതിന്റെ ബാക്കിയാണ് രാജുവിന്റെ ആത്മഹത്യ.
രാജു ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് രാജു മിനിയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. മിനി അയല്‍ക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു.
ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജുമിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ല്‍ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐക്കും കേസില്‍ ഒന്നും കണ്ടെത്താനായില്ല.
19 മാസമാണ് കേരളാ പൊലീസ് ഈ കേസ് അന്വേഷിച്ചത്. അയല്‍വാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയല്‍വാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ മൃതദേഹം കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.
അതേസമയം സിബിഐ കേസ് ഏറ്റെടുത്തെങ്കിലും ശാസ്ത്രീയ അന്വേഷണങ്ങള്‍ പരാജയപ്പെട്ടതോടെ 2013ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
രാഹുലിനെ കാണാതാകുമ്പോള്‍ പിതാവ് രാജു കുവൈത്തിലായിരുന്നു. നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും രാജുവിനെ വേട്ടയാടാന്‍ തുടങ്ങി. താന്‍ മരിക്കുന്നതിന് മുമ്പ് മകനെ അവസാനമായി കാണണമെന്ന് രാജു പലതവണ ആഗ്രഹം പറഞ്ഞിരുന്നതാണ്. എന്നെങ്കിലും തന്റെ മകന്‍ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷയും ആ അച്ഛന് ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും കാത്തുനില്‍ക്കാതെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് രാജു യാത്രയായി.
https://www.facebook.com/Malayalivartha