കള്ളൻ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറി; വീട്ടമ്മയുടെ ഒന്നര പവൻ മാല കവർന്നു; അർധരാതിയിൽ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടലറി വിളിച്ച് വീട്ടമ്മ; കള്ളന്റെ പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും സംഭവിച്ചത് മറ്റൊന്ന്!

ചിങ്ങവനം കുറിച്ചിയിലെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷ്ടാവ് സ്വർണ്ണം കവർന്നത്. കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിനു സമീപത്തു താമസിക്കുന്ന അംഗനവാടി ടീച്ചർ ജോളിയുടെ വീട്ടിലാണ് മോഷ്ടാവ് അകത്തു കയറി സ്വർണ മാല കവർന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയായിരുന്നു സംഭവം. കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിന്റെ സമീപത്ത് താമസിക്കുന്ന വീട്ടിലാണ് മോഷ്ടാവ് കയറിയത്. തുടർന്ന്, അടുക്കള വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മാല മോഷ്ടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ മോഷ്ടാവ് ഇറങ്ങിയോടി. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.
മൂന്നു മാസം മുൻപ് കുറിച്ചി തൃക്കപാലേശ്വരം ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെയും പൊലീസ് പ്രദേശത്ത് പരിശോധന നടത്താൻ തയ്യാറായിട്ടില്ല. ഇതൊകൊണ്ടു തന്നെയാണ് ഇപ്പോൾ പ്രദേശത്ത് വീണ്ടും മോഷണം ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് വീണ്ടും പരിശോധന ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha