പ്രതിഷേധം അണയുന്നില്ല... ജില്ലയുടെ പേര് മാറ്റിയതിനെ ചൊല്ലി ആന്ധ്രാ പ്രദേശില്‍ അക്രമം; പ്രതിഷേധക്കാര്‍ ഗതാഗത മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു; മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി; അക്രമം തടയാന്‍ പ്രദേശത്ത് നിരോധനാജ്ഞ

ഒരു പേരില്‍ എന്തിരിക്കുന്നെന്ന് ചോദിക്കരുത്. ഒരു പേര് കാരണം ആന്ധ്രാപ്രദേശില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. ഒരു ജില്ലയുടെ പേര് മാറ്റല്‍ സംബന്ധിച്ചാണ് വലിയ വിവാദം ഉണ്ടായിരിക്കുന്നത്. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആര്‍.അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണില്‍ പ്രതിഷേധം.
പ്രതിഷേധക്കാര്‍ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എംഎല്‍എ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു.
കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കു പരുക്കേറ്റു. 20ലധികം പൊലീസുകാര്‍ക്കു പരുക്കേറ്റെന്നാണു വിവരം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു. ഏപ്രില്‍ 4നാണ് കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആര്‍.അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളില്‍നിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു.
അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്. കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയും മറ്റു സംഘടനകളുമാണ് പ്രതിഷേധിച്ചത്. ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങള്‍ പറയാനാണ് പ്രതിഷേധക്കാര്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് അക്രമാസക്തരായ പ്രതിഷേധക്കാര്‍ വീടിനു തീയിടുകയായിരുന്നു.
വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ ചാരമായി. ഗ്യാസ് സിലിന്‍ഡറും പൊട്ടിത്തെറിച്ചു. വീടിനെച്ചുറ്റി പുക നിന്നതിനാല്‍ പൊലീസിനും അഗ്‌നിരക്ഷാ സേനയ്ക്കും ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടിരുന്നു
ജില്ലാ കളക്ടറുടെ ഓഫീസിന് സമീപം പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച ആളുകള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് അമലപുരം ടൗണില്‍ തീപിടിത്തമുണ്ടായത്. പോലീസ് വാഹനവും സ്‌കൂള്‍ ബസും കത്തിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.
അക്രമത്തില്‍ 20ലധികം പോലീസുകാര്‍ക്ക് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഏപ്രില്‍ 4 നാണ് പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കൊനസീമ ജില്ല രൂപീകരിച്ചതു മുതല്‍ പ്രതിഷേധം കനത്തിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ കൊനസീമയെ ബി.ആര്‍. അംബേദ്കര്‍ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി അറിയിച്ചു. ഇതിന് പിന്നാലെയാണ് വലിയ അക്രമം ഉണ്ടായത്. പ്രതിഷേധം വലിയ രീതിയില്‍ പോയതോടെ സര്‍ക്കാരും നിലപാട് കടുപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha