അമ്പരന്ന് ടെക്‌സസ്... യുഎസിലെ ടെക്‌സസില്‍ സ്‌കൂളില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു; 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്; മുത്തശിയെ കൊലപ്പെടുത്തിയ ശേഷമാണ് യുവാവ് സ്‌കൂളിലെത്തി വെടിവയ്പ് നടത്തിയത്

യുഎസിലെ ടെക്‌സസിനെ ഞെട്ടിപ്പിച്ച് യുവാവിന്റെ പരാക്രമം. യുഎസിലെ ടെക്‌സസില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്‌കൂളിലെത്തി വെടിവയ്പ് നടത്തിയത്. യുവാള്‍ഡിയിലെ റോബ് എലമെന്ററി സ്‌കൂളിലായിരുന്നു അക്രമം. 2, 3, 4 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍ സാല്‍വദോര്‍ റമോസാണ് അക്രമം നടത്തിയത്. ഏറ്റുമുട്ടലില്‍ സാല്‍വദോറും കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 18കാരന്‍ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.
രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ടെക്‌സാസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്കു പരുക്കേറ്റു. ന്യൂയോര്‍ക്കിലെ ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണു വെടിവയ്പുണ്ടായത്. പട്ടാളവേഷം ധരിച്ചെത്തിയ പേടെന്‍ ജെന്‍ഡ്രന്‍ (18) എന്നയാളാണു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു.
വംശീയ അക്രമണമാണെന്നാണു പ്രാഥമിക നിഗമനമെന്നും അക്രമി കസ്റ്റഡിയിലായെന്നും അധികൃതര്‍ അറിയിച്ചു. സായുധ വേഷത്തിലെത്തിയ അക്രമി ടോപ്‌സ് ഫ്രണ്ട്‌ലി മാര്‍ക്കറ്റ് എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണു വെടിയുതിര്‍ത്തത്. അക്രമി വളരെ ആവേശത്തിലായിരുന്നു. ധാരാളം ആയുധങ്ങളും കൈവശമുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ എത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ജോസഫ് ഗ്രമാഗ്‌ലിയ മാധ്യമങ്ങളോടു പറഞ്ഞത്.
സൂപ്പര്‍മാര്‍ക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്നു പേര്‍ക്കു പരുക്കേറ്റു. കടയ്ക്കുള്ളിലുണ്ടായിരുന്ന മുന്‍ ബഫലോ പൊലീസ് സേനാംഗമായ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആക്രമിയെ വെടിവച്ച് പ്രതിരോധിച്ചു. പക്ഷേ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമിക്കു പരുക്കേറ്റില്ല. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന അക്രമി കടയ്ക്കുള്ളിലേക്കു കയറി കൂടുതലാളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha