കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.... രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി, സംഭവത്തില്‍ ബാലുശ്ശേരി സ്വദേശി പിടിയില്‍, കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പിടിയിലായത്

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. സ്വര്‍ണത്തിന് ഏകദേശം ഒന്നരക്കോടി രൂപ വിലവരും. സംഭവത്തില്‍ ബാലുശ്ശേരി സ്വദേശി അബ്ദുള്‍ സലാമിനെ പൊലീസ് പിടികൂടി.
ബഹ്‌റിനില്‍ നിന്നാണ് അബ്ദുള്‍ സലാം എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പിടിയിലായത്. പതിനാല് കോടിയുടെ സ്വര്‍ണമാണ് രണ്ട് മാസത്തിനിടെ പൊലീസ് പിടികൂടിയത്.
അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ദമ്പതികളില്‍നിന്ന് ഏഴ് കിലോയിലധികം സ്വര്‍ണം പിടികൂടിയിരുന്നു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്‌ന എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ശരീരത്തിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്. അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്‌ന 3642 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്തിയത്.
ആസമയത്ത് കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണ് ഇത്. ദമ്പതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മൂന്നേകാല്‍ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വര്‍ണത്തിനുള്ളത്. 1.65 കോടി രൂപയുടെ സ്വര്‍ണമാണ് അബ്ദുസമദില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
"
https://www.facebook.com/Malayalivartha