കിരൺ കുമാർ ചെയ്ത് കൂട്ടിയ കൊടിയ പാപം കണക്കിലെടുക്കുമ്പോൾ 10 വർഷം തടവ് ശിക്ഷയെന്നത് വളരെ കുറഞ്ഞു പോയി; സ്ത്രീധനം ചോദിച്ചു ഉറപ്പിച്ച കിരണിന്റെ മാതാപിതാക്കൾ പ്രതി പോലുമായില്ല എന്നതും നിരാശാജനകമാണ്; വിസ്മയ കേസിന്റെ വിധിയിൽ പ്രതികരണവുമായി ഫാത്തിമ താഹിലിയ

വിസ്മയ കേസിന്റെ വിധിയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ വാക്കുകൾ ഇങ്ങനെ; വിസ്മയ കേസിൽ പ്രതിക്ക് സ്ത്രീധന പീഡന മരണ കേസിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. കിരൺ കുമാർ ചെയ്ത് കൂട്ടിയ കൊടിയ പാപം കണക്കിലെടുക്കുമ്പോൾ 10 വർഷം തടവ് ശിക്ഷയെന്നത് വളരെ കുറഞ്ഞു പോയി. സ്ത്രീധനം ചോദിച്ചു ഉറപ്പിച്ച കിരണിന്റെ മാതാപിതാക്കൾ പ്രതി പോലുമായില്ല എന്നതും നിരാശാജനകമാണ്.
അതേസമയം കേസില്‍ ഭര്‍ത്താവ് കിരണ്‍ കമാരിന് 10 വര്‍ഷം തടവാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
.സ്ത്രീധന മരണം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് 2 വകുപ്പുകളിൽ യഥാക്രമം 6, 2 വർഷം വീതം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയായിരുന്നു.
എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ അച്ഛന് സുഖമില്ല. ആരും നോക്കാനില്ല. കുടുംബത്തിന്റെ ചുമതല തനിക്കെന്നും ശിക്ഷാ ഇളവ് വേണമെന്നും കിരൺ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യയാണെന്നും കിരൺ വാദിച്ചു. എന്നാൽ സ്ത്രീധനത്തിനായി പ്രതി വിസ്മയയെ നിലത്തിട്ട് ചവിട്ടി. ഇത് സമൂഹം സഹിക്കില്ല. പ്രതിയോട് അനുകമ്പ പാടില്ല രാജ്യം ഉറ്റുനോക്കുന്ന വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷനും വാദിച്ചു. ജീവപര്യന്തം പാടില്ലെന്നും. അതിനുള്ള തെറ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് സമാനമല്ല ആത്മഹത്യയെന്നുമാണ് പ്രതി ഭാഗം വാദിച്ചത്.
https://www.facebook.com/Malayalivartha