കായംകുളത്ത് മാരക മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍...! ബംഗളൂരുവില്‍ നിന്നെത്തിയ ഇവരിൽ നിന്ന് പിടികൂടിയത് 70 ഗ്രാം എം.ഡിഎം.എ

കായംകുളത്ത് മാരക മയക്കുമരുന്നുമായി എത്തിയ ദമ്പതികളെ പൊലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്നും ബസില്‍ കായംകുളത്ത് എത്തിയ ഇരുവരിൽ നിന്നും 70 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.ബംഗളൂരുവില്‍ നിന്നും ബസില്‍ കായംകുളത്ത് ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.
മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെ പുലര്‍ച്ചെ അഞ്ച് മണിയോടെ പിടികൂടുകയായിരുന്നു.ദേശീയ പാതയില്‍ കെഎസ്‌ആര്‍ ടി സി ബസ്റ്റാന്റിന് തെക്ക് വശത്ത് നിന്നുമാണ് മയക്കുമരുന്ന് ഇവരിൽ നിന്ന് പിടിച്ചത്. എസ് പിയുടെ സ്പെഷ്യല്‍ സ്ക്വാഡായ ഡാന്‍സാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.
അതേസമയം കൊല്ലത്ത് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി. 46.35 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൊല്ലം കാഞ്ഞാവളി വൺമള സ്വദേശികളായ മുജീബ് (26),മാഹീൻ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് യുവാക്കൾ എംഡിഎംഎ കടത്തികൊണ്ട് വന്നത്.
പ്രതികളിൽ നിന്ന് മയക്കമരുന്ന് വാങ്ങുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. മുജീബിന്റെ സഹോദരന്റെ പേരിൽ മുൻപ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കേസുണ്ട്.കൊല്ലം സിറ്റി പോലീസിന്റെ ഡാൻസാഫും അഞ്ചാലുംമൂട് പോലീസും ചേർന്നാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
https://www.facebook.com/Malayalivartha