സാധാരണക്കാരന് ഇനി മത്തികറി കൂട്ടി ചോറുണ്ണാനും പറ്റില്ല.. പച്ചക്കറിക്കും പയറുവര്‍ഗങ്ങള്‍ക്കും പുറകെ മത്സ്യത്തിനും വില കൂടി... ഒരു കിലോ മത്തിയുടെ വില കേട്ട് ഞെട്ടി ജനം.. ഒരു കിലോ മത്തിയുടെ ഇന്നത്തെ വില 230 രൂപ.. ഒരു കിലോ അയക്കൂറ 1200 രൂപ.... പുതിയ വില ഇങ്ങനെ..

സംസ്ഥാനത്ത് പച്ചക്കറിക്കും പയറുവര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വില കൂടി. പാചക വാതക വിലവര്‍ധന തുടരുന്നതിനിടെയാണ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയത്.
അയക്കൂറ കിലോക്ക് 1200 രൂപയായി വര്‍ധിച്ചു. ആദ്യമായാണ് അയക്കൂറക്ക് വില കൂടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെയാണ് കേരളത്തില്‍ മത്സ്യത്തിന്റെ വില വര്‍ധിച്ചത്.
മത്തി കിലോക്ക് 230 രൂപ, അയല 240 രൂപയുമായിരുന്നു ഇന്നലെത്തെ വില. കഴിഞ്ഞ ആഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്. അയക്കൂറക്ക് 400, 600 വരെയായിരുന്നു നേരത്തെയുണ്ടായിരുന്ന വില.
ആവോലി 900 രൂപ, കൊളോന്‍ 720 രൂപ, ചെമ്ബല്ലി 700 രൂപ, നോങ്ങല് 680, കരിമീന്‍ 500, ചെമ്മീന്‍ 420, കൂന്തല്‍ 340, മാന്ത 340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില.
കോഴിക്ക് 155, 160 രൂപ വരെയാണ് വില. സംസ്ഥാനത്ത് പച്ചക്കറിക്കും പൊളളുന്ന വിലയാണ്. തക്കാളിക്ക് 85, 100 രൂപ വരെയാണ് നിലവിലെ വില. ബീന്‍സിന് 90 -100 വരെയെത്തി.
വെളിച്ചെണ്ണ വില 155 -160 വരെയാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ പോലെ ഹോട്ടല്‍ ജീവനക്കാരേയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.പിന്നാലെ മത്സ്യത്തിനും വില കൂടി; മത്തി കിലോക്ക് 230 രൂപയായി.
അതേസമയം സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്.
അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകി
വിലക്കയറ്റത്തിൽ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സർക്കാർ വിമർശനം. ഗോതമ്പ് ഒരു വർഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു .
മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കുറ്റപ്പെടുത്തി. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നേരത്തെ കേന്ദ്രം പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു.
https://www.facebook.com/Malayalivartha