500പവനും മൂന്നുകോടിയും ആ എംഎല്‍എയുടെ സഹോദരിക്ക് ക്രൂരപീഡനം! വിസ്മയക്ക് ശേഷവും സ്ത്രീധന പീഡനങ്ങള്‍ നടക്കുമ്പോള്‍ കേരളം ഞെട്ടിവിറക്കുന്നു; സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ഈ ജനപ്രതിനിധികള്‍ നാടിന് നാണക്കേട്..

വിസ്മയ കേസില്‍ നിര്‍ണായക വിധി വന്നു. എന്നിരുന്നാലും നമ്മള്‍ ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്. കേരളത്തില്‍ ഇപ്പോഴും സ്ത്രീധന പീഡനങ്ങള്‍ നടക്കുന്നില്ലേ.. സ്ത്രീധന പീഡന മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്... എത്ര നല്‍കിയാലും വീണ്ടും വേണം എന്ന് ആര്‍ത്തിപിടിക്കുന്ന ഭര്‍ത്താവും വീട്ടുകാരുമാണോ യഥാര്‍ത്ഥത്തില്‍ തെറ്റുകാര്‍.
ഈ ചോദ്യങ്ങളെല്ലാം മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു സംഭവം കേരളക്കരയുടെ ചിന്തകളിലേക്ക് എത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു യുവതി പോലീസില്‍ പരാതിക്കൊടുത്തത് ഇങ്ങനെയാണ്..
500പവനും മൂന്നുകോടി രൂപയും സ്ത്രീധനമായി നല്‍കി എന്നിട്ടും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന എന്നാണ് പരാതി. ഈ യുവതി ആരാണ് എന്ന് കേട്ടാണ് ജനങ്ങള്‍ ഞെട്ടിത്തരിച്ചത്. ഭരണകക്ഷിയില്‍പെട്ട കൊല്ലത്തെ മുന്‍ എം.എല്‍.എയുടെ മകളും, നിലവിലെ എം.എല്‍.എയുടെ സഹോദരിയുമാണ് ഈ യുവതി .
വിവാഹസമയത്ത് 500പവനും മൂന്നുകോടി രൂപയും സ്ത്രീധനമായി വാങ്ങിയെടുത്തു എന്നിട്ട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി. പരാതിക്കാരിക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിട്ടും കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ അന്വേഷണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയോ ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ നല്‍കിയ ഹൈക്കോടതി ഹര്‍ജിയും നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്ത്രീധനത്തിനെതിരെ നിരന്തരം വായിട്ടടിക്കുമ്പോഴാണ് നാട്ടിലെ ജനപ്രതിനിധികള്‍ ഇത്തരത്തിലുള്ള തോന്നിവാസം കാണിക്കുന്നത്. 2007 ജൂലായ്ക്കു ശേഷം വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നല്‍കേണ്ടതുണ്ട്. പരാതികളില്‍ ക്രിമിനല്‍ കേസെടുക്കും. ജില്ലകളില്‍ വനിതാശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
ഇവര്‍ക്ക് നിയമസഹായം നല്‍കാന്‍ ജില്ലാ ഉപദേശക ബോര്‍ഡുകളുണ്ട്. കൂടാതെ നിയമം ശക്തമായി നടപ്പാക്കാന്‍ സ്ഥാപനങ്ങളെയും സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗാര്‍ഹിക, ലൈംഗിക, സ്ത്രീധന പീഡനത്തെക്കുറിച്ചും സ്ത്രീകള്‍ക്കുള്ള നിയമ പരിരക്ഷയെക്കുറിച്ചും അവബോധം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കനല്‍ എന്ന് പദ്ധതിയുണ്ട് ഇങ്ങനെ സ്ത്രീധനത്തെ എതിര്‍ക്കാന്‍ എത്രയെത്രയോ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. എന്നിട്ടും എംഎല്‍എമാരുടെ വസതികളില്‍ ഇപ്പോഴും പണമൊഴുക്ക് തുടരുകയാണ്.
ഒന്നുകൂടി ഓര്‍പ്പിക്കട്ടെ.. വിസ്മയക്കേസിനു ശേഷവും സ്ത്രീധന പീഡനങ്ങള്‍ക്കും കേസുകള്‍ക്കും കുറവൊന്നും വന്നിട്ടില്ല..
ഇവിടെ തീരുമാനങ്ങള്‍ എടുക്കേണ്ടത് പെണ്‍കുട്ടികളാണ് കണക്കുപറഞ്ഞു വരുന്ന വരനെ വേണ്ടെന്നുവയ്ക്കാനുള്ള ചങ്കൂറ്റമാണ് ഓരോ പെണ്‍കുട്ടികളും കാണിക്കേണ്ടത്. എല്‍എയുടേയോ മന്ത്രിയുടേയോ മകളാണെന്ന് കരുതി സ്വര്‍ണ്ണത്തില്‍ കുളിച്ച് നിന്നാലെ കല്യാണമാകുള്ളൂ എന്നൊന്നുമില്ല.
മാത്രമല്ല മകള്‍ക്ക് കണക്കില്‍കവിഞ്ഞ സ്വര്‍ണവും പണവും ആഡംബര കാറും നല്‍കി നാട്ടുകാരെ കുടുംബമഹിമ കാണിച്ച് കെട്ടിച്ചയയ്ക്കുന്നതിലും കാര്യമില്ല.. എന്റെ മകള്‍ ആ വീട്ടില്‍ സുരക്ഷിതയാണ് എന്ന് മനസമാധാവനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടോ.. എങ്കില്‍ അതാണ് ഏറ്റവും വലുത്..
https://www.facebook.com/Malayalivartha