പത്നി വസ്ത്രാഭരണങ്ങൾ കൊണ്ട് സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷിപ്പിക്കുകയില്ല; ഭാര്യയെ പ്രാപിക്കുകയില്ല; പത്നി സർവ്വ ആഭരവിഭൂഷിതയായി ഭർത്താവിനെ സന്തോഷിപ്പിച്ചാൽ അവൾ ദേവതയ്ക്ക് തുല്യമാണന്നും അല്ലെങ്കിൽ അവൾക്ക് സൗഭാഗ്യങ്ങൾക്ക് അവകാശമില്ലന്നുമാണ് ആർഷഭാരതീയരുടെ അലംഘനീയ നിയമം; സ്ത്രീകൃഷിയിടമാണന്ന് പഠിപ്പിക്കുന്ന പടച്ചോൻ്റെ അനുയായികളും ഇവിടെയുണ്ട്; ഒരു പെണ്ണ് സോഷ്യൽ സ്റ്റാറ്റസ് നോക്കി വിനിമയം ചെയ്യപ്പെടേണ്ട ചരക്കല്ലെന്ന് ജസ്‌ല മാടശേരി

കിരണിന് അർഹിക്കുന്ന ശിക്ഷ കിട്ടി.പത്ത് വർഷം ചെയ്ത ഒരു തെറ്റ് തിരുത്താനുള്ള അവസരമാണ് കിരണിന് കോടതി കൊടുത്തത്. പത്ത് വർഷം കൊണ്ടെങ്കിലും നമ്മുടെസമൂഹവും ഓരോ പെൺകുട്ടിയോടും ചെയ്യുന്നത് തിരുത്താൻ തയ്യാറാകണമെന്ന് ജസ്‌ല മാടശേരി പറഞ്ഞു. ജസ്‌ലയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; കിരണിന് അർഹിക്കുന്ന ശിക്ഷ കിട്ടി.പത്ത് വർഷം ചെയ്ത ഒരു തെറ്റ് തിരുത്താനുള്ള അവസരമാണ് കിരണിന് കോടതി കൊടുത്തത്. പത്ത് വർഷം കൊണ്ടെങ്കിലും നമ്മുടെസമൂഹവും ഓരോ പെൺകുട്ടിയോടും ചെയ്യുന്നത് തിരുത്താൻ തയ്യാറാകണം. എങ്കിലേ കോടതി വിധിയ്ക്ക് സാമൂഹിക പ്രസക്തി ഉണ്ടാവു എന്നു കരുതുന്ന ഒരാളാണ് ഞാൻ.
ഒരു വ്യക്തിയുടെ ജീവിതത്തിൽ, പ്രത്യേകിച്ച് ഒരു പെൺകുട്ടി തന്റെ ഇണയെ തിരഞ്ഞെടുക്കേണ്ട ഘട്ടത്തിൽ , അവിടെ ജാതിയും മതവും സോഷ്യൽ സ്റ്റാറ്റസും, പണവും കടന്നു വരുന്ന സാമൂഹിക ക്രമത്തിനാണ് വളരെ വലിയ തെറ്റ് തിരുത്തൽ വേണ്ടത്. ഒരു സ്ത്രീയുടെ വ്യക്തി ജീവിതത്തിൽ നിങ്ങൾക്കെന്തു കാര്യം.? അവിടെ പണവും ജാതിയും മതവും ഒക്കെ എങ്ങനെ വരുന്നു.?
യത്രനാര്യാസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:
യത്രേനസ്തുന പൂജ്യന്തേ സർവ്വ സൂത്രഫല: ക്രീയ :
യഹിദിസ്ത്രീ നരോചേത: പുമാംസന്ന പ്രമോദയേൽ
അപ്രമോദാൽ പുന:പുസ: പ്രചനംന പ്രവർത്തതേ.
മനുസ്മൃതിയിലെ മൂന്നാം അദ്ധ്യായത്തിലെ വരികളാണ്.
പത്നി വസ്ത്രാഭരണങ്ങൾ കൊണ്ട് സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷിപ്പിക്കുകയില്ല. ഭാര്യയെ പ്രാപിക്കുകയില്ല. സന്താനവൃദ്ധി ഉണ്ടാവുകയുമില്ല. പത്നിസർവ്വ ആഭരവിഭൂഷിതയായി ഭർത്താവിനെ സന്തോഷിപ്പിച്ചാൽ അവൾ ദേവതയ്ക്ക് തുല്യമാണന്നും അല്ലങ്കിൽ അവൾക്ക് സൗഭാഗ്യങ്ങൾക്ക് അവകാശമില്ലന്നുമാണ് ആർഷഭാരതീയരുടെ അലംഘനീയ നിയമം.
സ്ത്രീകൃഷിയിടമാണന്നും പുരുഷന് സ്ത്രീയിൽ നിയന്ത്രണാധികാരമുണ്ട് എന്നും, നിങ്ങൾക്ക് നിങ്ങളുടെ ഇണ വഴങ്ങിയില്ലങ്കിൽ നിങ്ങൾക്കവരെ അടിക്കാനുള്ള അവകാശമുണ്ട് എന്നും പുസ്തകം ഇറക്കി പഠിപ്പിക്കുന്ന പടച്ചോൻ്റെ അനുയായികളും ഇവിടെ തന്നെയുണ്ട്. സ്ത്രീകളുടെ കബറിടങ്ങളായ പൊതുബോധം വളർത്തുന്നതും, നടപ്പാക്കുന്നതും സമൂഹം ഒന്നടങ്കം ചെയ്യുന്ന കുറ്റകൃത്യമാണ്.
സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വത്തിന് നേരെ നിബന്ധനകൾ വയ്ക്കുന്ന ഒരു സമൂഹവും ആധുനികമല്ല. പത്ത് വർഷം എടുത്ത് തിരുത്താൻ കഴിയുന്നിടത്താണ് ഇരകൾക്കുള്ള യഥാർഥ നീതി കിടക്കുന്നത്. കിരണിനു മാത്രമായിരുന്നില്ല പെൺകുട്ടിയുടെ വീട്ടുകാർക്കും ശിക്ഷ കൊടുത്തു കോടതി മാതൃക കാണിക്കണമായിരുന്നു.
ഒരു പെണ്ണ് സോഷ്യൽ സ്റ്റാറ്റസ് നോക്കി വിനിമയം ചെയ്യപ്പെടേണ്ട ചരക്കല്ല, സ്ത്രീധന നിയമപ്രകാരം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റു തന്നെയാണ്. അവൾക്കവിടെ നിൽക്കാൻ കഴിയില്ലെന്ന് വിളിച്ചു പറഞ്ഞിട്ടും സോഷ്യൽ സ്റ്റാറ്റസും അന്തസ്സും മണ്ണാങ്കട്ടയും ഒക്കെ നോക്കി സ്വന്തം വീട്ടിലേക്കു വരുന്നതിനു പ്രോത്സാഹനം നൽകാത്ത സോകോൾഡ് "രക്ഷിതാക്കളും " ഉത്തരവാദികളാണ്.
https://www.facebook.com/Malayalivartha