പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് സ്വന്തം അച്ഛന്‍ ഇത് ഇവരുടെ സ്ഥിരം പരിപാടി വീട്ടില്‍ തമ്പടിച്ച് പൊലീസ് അവന്‍ പുലിയാണെന്ന് പോപ്പുലര്‍ ഫ്രണ്ട്

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ. കുട്ടിയെ പരിപാടിയ്ക്കായി കൊണ്ടുവന്നത് അച്ഛന്‍ തന്നെയാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താന്‍ പൊലീസ് വീടിരിക്കുന്ന തങ്ങള്‍നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം മുതല്‍ പൊലീസ് പരക്കംപാച്ചിലിലാണ്. തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടിയെ തേടി പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടു ദിവസമായി ഒരു സംഘം പൊലീസ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
കുട്ടിയുടെ മുദ്രാവാക്യം വിളികളില്‍ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണശൈലി തോന്നിയതിനെ തുടര്‍ന്നാണ് ഇവിടങ്ങളിലേക്കു പരിശോധന നീണ്ടത്. അതേസമയം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും കണ്ടെത്താനുള്ള ശ്രമങ്ങളെന്നു പൊലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ അവിടെ വിളിച്ച മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്തനാകൂ എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. ആലപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുകളുണ്ടായെങ്കിലും ഇവരില്‍നിന്നു കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
ഇതിനിടെ മറ്റു പല സ്ഥലങ്ങളിലും എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും റാലികളില്‍ കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. സംഭവം രാഷ്ട്രീയ വിഷയമായതോടെ പൊലീസിനു മേല്‍ കുട്ടിയെ കണ്ടെത്താനുള്ള സമ്മര്‍ദം വര്‍ധിച്ചിട്ടുണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റുണ്ടായതോടെ ബിജെപി ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരു ഭാഗത്തു മാത്രം അറസ്റ്റുണ്ടാകുമ്പോള്‍ മറുഭാഗത്ത് പൊലീസ് നോക്കുകുത്തിയാകുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട നടയ്ക്കല്‍ പാറനാനി അന്‍സാര്‍ നജീബിനെ റിമാന്‍ഡു ചെയ്തു. അന്‍സാറിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട നടയ്ക്കല്‍ പാറനാനി അന്‍സാര്‍ നജീബ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്. നവാസിനെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കയേക്കും. ഇവര്‍ക്കു പുറമെ, ജില്ലാ സെക്രട്ടറി മുജീബിനെയും കണ്ടാല്‍ തിരിച്ചറിയാവുന്ന ആളുകളെയും പ്രതിചേര്‍ത്താണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇന്നു കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
അന്‍സാര്‍ നജീബിനെ തിങ്കളാഴ്ച രാത്രി ഈരാറ്റുപേട്ടയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഈരാറ്റുപേട്ട എംഇഎസ് ജംക്ഷനു സമീപം മലഞ്ചരക്കു വ്യാപാരം നടത്തിയിരുന്ന അന്‍സാര്‍, മുദ്രാവാക്യത്തിന്റെ വിഡിയോ വൈറലായതോടെ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റക്കാടു നിന്നാണ് കസ്റ്റഡിയിലെടുത്തത്. അന്‍സര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നും പാലാ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ച ഇയാളെ ആലപ്പുഴ സൗത്ത് പൊലീസിനു കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മുദ്രാവാക്യം വിളിച്ച കുട്ടിയെ അറിയില്ലെന്നും മറ്റു പലരും തോളിലേറ്റിയതു കണ്ടാണ് താനും കുട്ടിയെ തോളിലേറ്റിയതെന്നുമാണ് അന്‍സാര്‍ പൊലീസിനു നല്‍കിയ മൊഴി. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്‍സാര്‍ കുട്ടിയുടെ ബന്ധുവല്ലെന്നും കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പറഞ്ഞു.
https://www.facebook.com/Malayalivartha