വനിത ഡോക്ടറെ വഴിയില്‍ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ഡോക്ടര്‍മാരുടെ സംഘടന

വനിത ഡോക്ടറെ വഴിയില്‍ വച്ച് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിനോട് കെജിഎംസിടിഎ. മേയ് 25 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കോഴിക്കോട് മെഡികല്‍ കോളജിലെ വനിത ഡോക്ടറെയാണ് വഴിയില്‍ വച്ച് മര്‍ദിച്ചത്. സംഭവത്തില്‍ മെഡികല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ ശക്തമായി പ്രതിഷേധിച്ചു.
അക്രമിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഉടനെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംസിടിഎ സംസ്ഥാനനേതൃത്വം സര്‍കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമം ഉള്ള നാട്ടില്‍ നിയമനടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നത് ഇനിയും അംഗീകരിക്കാനാകില്ല.നിയമത്തിലുള്ള പോലെ കേരളത്തിലെ ഡോക്ടര്‍മാരുടേയും, ആശുപത്രികളുടേയും സംരക്ഷണത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മല്‍ ഭാസ്‌കറും, സെക്രടറി ഡോ. അരവിന്ദ് സി എസും ആവശ്യപ്പെട്ടു.
അതേസമയം ഈ മാസം ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ യുവാവ് മര്‍ദിച്ച സംഭവം നടന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ചു വീട്ടില്‍ കഴിയവേ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ജില്ല ആശുപത്രിയിലെത്തിച്ച ഉമ്പര്‍നാട് അഭിലാഷ് ഭവനം ലാലി (56) കഴിഞ്ഞ 14ന് ആണ് മരിച്ചത്. അമ്മ മരിച്ചതറിഞ്ഞെത്തിയ ലാലിയുടെ മകനും സിവില്‍ പൊലീസ് ഓഫിസറുമായ അഭിലാഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുല്‍ മാത്യുവുമായി തര്‍ക്കമുണ്ടാകുകയും കയ്യേറ്റം ചെയ്യുകമായിരുന്നു.
അറസ്റ്റ് വൈകുന്നതിതില്‍ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേയ് 3ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുകയും സൂചനാ സമരം നടത്തുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷധിച്ച് ആരോഗ്യപ്രവര്‍ത്തര്‍ പലരും സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ എഴുതിയതും ശ്രദ്ധേയമായി.
https://www.facebook.com/Malayalivartha