വിജയ് ബാബുവിന് ജാമ്യം കിട്ടുമോ... നാളെ അറിയാം...ജാമ്യം കിട്ടാതിരിക്കാനാണ് പോലീസ് ശ്രമം... മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും കൈയ്യോടെ പൊക്കാന്‍ സാധിക്കൂ

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം നാളെ അറിയാം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളൂ.
വിജയ് ബാബുവിനെ തിങ്കളാഴ്ച നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. 29ന് അര്‍ധരാത്രി ദുബൈയില്‍ നിന്ന് വിജയ് ബാബു പുറപ്പെടുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഇന്റപോളിന്റെ ഭാഗത്തു നിന്ന് താമസം ഉണ്ടാകുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറങ്ങുന്നത് വൈകാന്‍ കാരണമെന്നും കമീഷണര്‍ വ്യക്തമാക്കി.
കേരളത്തിലെത്തുമ്‌ബോള്‍ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. 30ാം തീയതി പുലര്‍ച്ചയോടുകൂടി വിജയ് ബാബു നെടുമ്ബാശ്ശേരിയിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ മാത്രമേ വിജയ് ബാബുവിനെ പൊലീസിന് എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുകയൊള്ളൂ. ഇന്നലെ റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇത് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പോലീസ് കമീഷണര്‍ പറഞ്ഞു.
എന്നാല്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ വിജയ് ബാബു ഹാജരാക്കി. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം.
ഉഭയസമ്മത പ്രകാരമാണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. വിജയ് ബാബു കോടതിയില്‍ നല്‍കിയ രേഖകള്‍ കടക്കിലെടുത്താല്‍ കോടതി ജാമ്യം അനുവദിക്കാനുള്ള സാധ്യതതയും കൂടുതലാണ്.
https://www.facebook.com/Malayalivartha