കുട്ടിയുടെ തറവാട്ടുവീട് ഉഴുതുമറിച്ച് പൊലീസ്ഉമ്മയെ ചോദ്യം ചെയ്തു 3 പേരെ തൂക്കി അകത്തിട്ടു ഗൂഢാലോചന പുറത്ത്; പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം ലഭിച്ചെന്നും മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ അറസ്റ്റിലായ അന്‍സാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്. കുട്ടി വിളിച്ച മുദ്രാവാക്യത്തില്‍ പ്രകോപനപരമായ രീതിയിലുള്ള വാക്കുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുസ്ലിം മതവികാരം ഇളക്കിവിട്ട് കലാപാഹ്വാനമാണ് ഇതെന്നാണ് പൊലീസ് നിഗമനം. ഇതരമത വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും ജനിപ്പിക്കുന്നതാണ് മുദ്രാവാക്യം. കുട്ടിക്ക് ഇതിന് പരിശീലനം നല്‍കിയ മുഴുവന്‍ ആളുകളേയും കണ്ടെത്തേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കേസില്‍ മൂന്നു പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
ഈ കുട്ടിയും കുടുംബവും കേരളം വിട്ടുവെന്നും സൂചനയുണ്ട്. കുട്ടിയെ പിടിച്ചാല്‍ മുദ്രാവാക്യത്തിന്റെ ഉറവിടം പൊലീസ് തിരിച്ചറിയും. അതുകൊണ്ടാണ് ഇവര്‍ മാറിയതെന്നാണ് സൂചന. അച്ഛനും അമ്മയും കേസില്‍ പ്രതികളാകാനും സാധ്യത ഏറെയാണ്. കുട്ടിയെ അറസ്റ്റ് ചെയ്യാതെ കൗണ്‍സിലിങ് നടത്തി വിടും. ബാലനീതി നിയമ പ്രകാരം മാത്രമേ കേസെടുക്കൂ. പള്ളുരുത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോപ്പുംപടിയില്‍ കുട്ടിയെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കും. ഇതിനിടെയാണ് ഇവര്‍ കേരളം വിടാനുള്ള സാധ്യതയും പൊലീസിന് മുമ്പിലേക്ക് എത്തുന്നത്.
മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ തറവാട്ടു വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ പൊലീസ് സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. തറവാട്ടു വീടീനോട് ചേര്‍ന്നുള്ള വാടക വീട്ടിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ ഈ വീട് അടച്ചിട്ട നിലയിലാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്ചയായി മകനേയും പേരക്കുട്ടിയേയും കണ്ടിട്ടില്ലെന്നും കുട്ടിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു.
നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കുട്ടിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായത്. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചു. ഇതേ തുടര്‍ന്ന് കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന.
എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ബാലന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. രക്ഷകര്‍ത്താക്കളുടെ വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബാലനെ കൗണ്‍സിലിംഗിന് വിധേയനാക്കാനാണ് പൊലീസ് നീക്കം. ഇതിനായി ബാലാവകാശ കമ്മീഷനെ സമീപിക്കും. പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച നടന്ന റാലിയില്‍ ആണ് കുട്ടി വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. മരണാനന്തര ക്രിയകള്‍ക്കായി ഹിന്ദുക്കളോട് അവിലും മലരും, ക്രിസ്ത്യാനികളോട് കുന്തിരിക്കവും വാങ്ങിവയ്ക്കാനായിരുന്നു ഭീഷണി. ഇത് റാലിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഏറ്റുചൊല്ലി. ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് ആയിരുന്നു കുട്ടിയെ ചുമലില്‍ ഏറ്റിയിരുന്നത്. ഇയാളെയും സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്‍സാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാല്‍ അന്‍സാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയതുകൊണ്ടാണ് താന്‍ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അന്‍സാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള് വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള് ലക്ഷ്യമിട്ടതായി പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് പരിശീലനം നല്കിയതെന്ന് കണ്ടെത്തണം. ആരാണ് പരിശീലിപ്പിച്ചതെന്നും ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും റിമാന്‍ഡ് റിപ്പോര!ട്ടില്‍ പറയുന്നു
https://www.facebook.com/Malayalivartha