ഷോക്കേറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

വൈദ്യുതിക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൃതദേഹങ്ങള്‍ മാറ്റിയിടാനും തെളിവു നശിപ്പിക്കാനും പ്രതിയെ സഹായിച്ചയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്ത സജിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വൈദ്യുതിക്കെണിവച്ച സുരേഷിന്റെ സുഹൃത്താണ് അറസ്റ്റിലായ സജി. സജിയും സുരേഷിനെ സഹായിച്ചതായി പൊലിസ് വ്യക്തമാക്കി.
കെണിവച്ച സ്ഥലം ഉടമ മുട്ടിക്കുളങ്ങര തോട്ടക്കര വീട്ടില്‍ സുരേഷിനെ(49)നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു സംഭവത്തില്‍ സുഹൃത്ത് സജിയെക്കൂടി കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ എ.സി.വിപിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.
മുട്ടിക്കുളങ്ങര കെഎപി 2 ബറ്റാലിയന്‍ ക്യാംപിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടില്‍ എം.അശോക്കുമാര്‍, തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണു 18നു രാത്രി ഷോക്കേറ്റു മരിച്ചത്. ക്യാംപിനു പിന്‍വശത്തുള്ള പാടത്താണു പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തിയത്. പാടത്തോടു ചേര്‍ന്നു പ്രതി സുരേഷിന്റെ വീട്ടുതൊടിയിലാണു പന്നിയെ പിടികൂടാനായി ഇരുമ്പുകമ്പി കെട്ടി വൈദ്യുതി കടത്തിവിട്ടത്.
https://www.facebook.com/Malayalivartha