അതിജീവതയ്ക്ക് വീണ്ടും നിരാശ കോടതിയുടെ ആ തീരുമാനം.. പരിശോധന വേണ്ടന്ന്.. ഇത് ദിലീപിന്റെ കെണി..

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വിചാരണക്കോടതിയാണ് തള്ളിയത്.
ഈ മാസം ഒമ്പതിന് ഇറക്കിയ ഉത്തരവിലൂടെയാണ് കോടതി ഈ ആവശ്യം തള്ളിയത്. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മുമ്പ് ഫോറന്‍സിക് പരിശോധന നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞ കേസില്‍ അതില്‍ കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യം എന്തെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നില്ലെന്നും വിചാരണക്കോടതി പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മുന്‍ കോടതി ഉത്തരവ് അറിഞ്ഞിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും ഉത്തരവ് അയച്ചിരുന്നു. ഉത്തരവ് എന്തുകൊണ്ട് കൈപ്പറ്റിയില്ലെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. മുമ്പ് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ നിന്നും കൂടുതലായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മെയ് 31 ന് വാദം തുടരും.
പ്രോസിക്യൂഷന്‍ സാക്ഷിയെ പ്രതിഭാഗം അഭിഭാഷകന്‍ കള്ളമൊഴി പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടിയുള്ള സംഭാഷണവും കോടതി മുമ്പാകെ ഹാജരാക്കി. ദിലീപിന്റെ ബന്ധുക്കളായ അനൂപ്, സുരാജ് എന്നിവരുടെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വീണ്ടെടുത്തവയാണിതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പിന്നീട് കോടതി ശബ്ദരേഖ പരിശോധിച്ചു.
ചില സംഭാഷണങ്ങള്‍ അപൂര്‍ണ്ണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി, സമയമെടുത്ത് വിശദമായി തെളിവുകള്‍ പരിശോധിക്കണമെന്നും ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ മതിയായ തെളിവുകളാണിതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 'തേടിയ വള്ളി കാലില്‍ ചുറ്റി' എന്നുള്ള ശബ്ദരേഖയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷനെതിരെ കോടതി വിമര്‍ശനമുന്നയിച്ചത്.
ഇതെങ്ങനെ ജഡ്ജിയെ സ്വാധീനിക്കാനുള്ള സംഭാഷണം ആണെന്ന് പറയാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. ജഡ്ജി ആണെന്ന് ഇതില്‍ പറയുന്നില്ലെന്നും കോടതി പ്രതികരിച്ചു. ജഡ്ജി ആണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ മറുപടി നല്‍കി. അങ്ങേര് എന്നു പറയുന്നത് ഞാന്‍ തന്നെയല്ലേ എന്ന് ജഡ്ജി തിരച്ചു ചോദിച്ചു.
ദിലീപിന് ആരെയും സ്വാധീനിക്കാന്‍ കഴിവുണ്ട് എന്ന് തെളിയിക്കുന്നത് തന്നെയാണ് ഈ ശബ്ദരേഖയെന്ന പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി കോടതിയില്‍ വെച്ച് പ്രോസിക്യൂട്ടറെ സഹായിച്ചതിന് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ജഡ്ജി ശകാരിച്ചു. കോടതിക്കുള്ളില്‍ പ്രോസിക്യൂട്ടറെ സഹായിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ എല്ലാ കോടതിയിലും സമാനമായ രീതിയില്‍ പ്രോസിക്യൂട്ടര്‍ സഹായിക്കാറുണ്ട് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. അതിനാല്‍ രേഖകളും ലാപ്‌ടോപ്പിലെ ശബ്ദസന്ദേശങ്ങളും എടുക്കാന്‍ അവര്‍ക്ക് എളുപ്പമായതുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ സഹായിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha