Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.....വൈദ്യുതിനിരക്ക് കൂടിയതോടെ ഇടത്തരം വീടുകളില്‍ രണ്ടുമാസത്തെ ബില്ലില്‍ 150 രൂപവരെ അധികബാധ്യതയുണ്ടാവും, യൂണിറ്റിന് 20 മുതല്‍ 60 വരെ പൈസ വരെ കൂട്ടി

27 JUNE 2022 08:36 AM IST
മലയാളി വാര്‍ത്ത

വൈദ്യുതിനിരക്ക് കൂടിയതോടെ ഇടത്തരം വീടുകളില്‍ രണ്ടുമാസത്തെ ബില്ലില്‍ 150 രൂപവരെ അധികബാധ്യതയുണ്ടാവും. യൂണിറ്റിന് 20 മുതല്‍ 60 വരെ പൈസയാണ് കൂട്ടിയത്.


എ.സി. ഒഴികെയുള്ള വൈദ്യുതോപകരണങ്ങളുള്ള, മൂന്നുമുറികളുള്ള ഒരു വീട്ടില്‍ സാധാരണതോതില്‍ രണ്ടുമാസം 300-350 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് 350 എന്ന് കണക്കാക്കിയാല്‍ ഇപ്പോള്‍ നല്‍കേണ്ടത് 1900 രൂപയാണ്. ഇതില്‍ 150 രൂപയുടെ വര്‍ധനയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.



രണ്ടുമാസത്തെ ഉപഭോഗം 250 യൂണിറ്റാണെങ്കില്‍ നിലവില്‍ ഏകദേശം 1300 രൂപയാണ് നല്‍കുന്നത്. ഇതില്‍ നൂറുരൂപയുടെ വരെ വര്‍ധനയുണ്ടാവും.

രണ്ടുമാസത്തെ ഉപഭോഗം മുന്നൂറ് യൂണിറ്റില്‍ ഒതുക്കിയാല്‍ (മാസം 150 യൂണിറ്റ്) യൂണിറ്റിന് 25 പൈസ കൂടുതല്‍ നല്‍കിയാല്‍ മതി. എന്നാല്‍, മാസം 150ല്‍ കൂടിയാല്‍ വര്‍ധന യൂണിറ്റൊന്നിന് 40 പൈസയാവും.പുതിയ നിരക്കുകള്‍ അനുസരിച്ച് ബില്ലില്‍വരുന്ന മാറ്റം കെ.എസ്.ഇ.ബി. ഇതുവരെ ഔദ്യോഗികമായി കണക്കുകൂട്ടിയിട്ടില്ല.


ഇടയ്ക്കുവെച്ച് കൂടിയാല്‍ ബില്‍ കണക്കാക്കുന്നത് ഇങ്ങനെ

ഇത്തവണ ശനിയാഴ്ച അര്‍ധരാത്രിമുതലാണ് നിരക്ക് കൂടിയത്. 60 ദിവസത്തിലൊരിക്കലാണ് മീറ്റര്‍ റീഡിങ് പ്രകാരം ബില്‍ കണക്കാക്കുന്നത്. ഈ കാലയളവിനുള്ളില്‍ നിരക്ക് ഉയര്‍ന്നാല്‍ ബില്‍ കണക്കാക്കാന്‍ കെ.എസ്.ഇ.ബി. സ്വീകരിക്കുന്ന രീതി ഇങ്ങനെ-

60 ദിവസത്തില്‍ 40 ദിവസം പുതിയനിരക്കും 20 ദിവസം പഴയനിരക്കുമാണ് ബാധകമെന്നിരിക്കട്ടെ. ഈ ഉപഭോക്താവ് രണ്ടുമാസം 600 യൂണിറ്റും ഉപയോഗിച്ചെന്ന് കരുതുക. മൊത്തം ഉപഭോഗത്തെ 60 കൊണ്ട് ഹരിച്ചാല്‍ ദിവസം 10 യൂണിറ്റ്. ഇതില്‍ 40 ദിവസത്തേത് പഴയനിരക്കിലും 20 ദിവസത്തേത് പുതിയനിരക്കിലും കണക്കാക്കും. ഇത് രണ്ടും ചേര്‍ത്താണ് ബില്ല്. വന്‍കിട വ്യവസായ, വാണിജ്യ മേഖലയില്‍ നിരക്ക് കൂടുന്നദിവസംതന്നെ അതുവരെയുള്ള മീറ്റര്‍ റീഡിങ് രേഖപ്പെടുത്തി നിലവിലെ നിരക്കില്‍ ബില്‍ നല്‍കും. അതിനുശേഷം പുതിയ നിരക്ക് ബാധകമാക്കും.


അതേസമയം ബില്ലിനെ സംബന്ധിച്ച എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിക്കാമെന്ന് ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് പറഞ്ഞു. പരാതി പരിശോധനാ സംവിധാനം നിലവിലുണ്ട്. വിലാസം: സെക്രട്ടറി, വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍, കെ.പി.എഫ്.സി. ഭവനം, വെള്ളയമ്പലം, തിരുവനന്തപുരം-695010.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (10 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (24 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (40 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends