പീഡനത്തിന് സ്വന്തം വീട് ഒരുക്കി നൽകി; പതിനഞ്ചുകാരിയെയും യുവാവിനെയും വീടിനുള്ളിലിട്ട് പൂട്ടി; സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു; കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. 15 വയസുകാരിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് ഇരുവർക്കുമെതിരെയുള്ള കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൂവപ്പളളി കരോട്ടു മഠത്തിൽ അജിമോൻ അബ്ദുൽ ലത്തീഫ് (22), ഇതിന് സൗകര്യമൊരുക്കിയ 'പട്ടിമറ്റം മോതീൻ പറമ്പ് പെൺമേളിൽ ഷാനവാസ് നാസർ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി സി.ഐ. ഷിന്റോ പി കുര്യൻ, എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജിമോന്റെ പീഡനത്തിന് ഷാനവാസ് സ്വന്തം വീട് ഒരുക്കി നൽകുകയായിരുന്നു. ഇരുവരെയും മുറിക്കുള്ളിലാക്കി പുറത്ത് നിന്നും വീട് പൂട്ടി ഷാനവാസ് പോകുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പിടിക്കൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























