പകർച്ചവ്യാധി ആശങ്കയിലും സംസ്ഥാനത്ത് മരുന്ന് കിട്ടാക്കനി; പനി, ഉദരസംബന്ധമായ പ്രശ്നങ്ങൾതുടങ്ങി ജീവിതശൈലീ രോഗങ്ങൾക്കും അർബുദത്തിനുമുള്ള മരുന്നുകൾവരെ കിട്ടാനില്ല, മെഡിക്കൽ കോളേജുകളിലും പ്രാഥമികാരോഗ്യകന്ദ്രങ്ങളിലും ഉൾപ്പെടെ മരുന്നുക്ഷാമം

പകർച്ചവ്യാധി ആശങ്കയിലും സംസ്ഥാനത്ത് മരുന്ന് കിട്ടാക്കനിയാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പനി, ഉദരസംബന്ധമായ പ്രശ്നങ്ങൾതുടങ്ങി ജീവിതശൈലീ രോഗങ്ങൾക്കും അർബുദത്തിനുമുള്ള മരുന്നുകൾവരെ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല എന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. മെഡിക്കൽ കോളേജുകളിലും പ്രാഥമികാരോഗ്യകന്ദ്രങ്ങളിലും ഉൾപ്പെടെ മരുന്നുക്ഷാമമുള്ളതായി സൂചന.
അതോടൊപ്പം തന്നെ പനിബാധിതർക്ക് നല്കുന്ന പാരസെറ്റാമോൾ, ജീവിതശൈലീ രോഗങ്ങൾക്ക് പ്രമേഹത്തിന് ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകളും പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമില്ല. അത്യാഹിത വിഭാഗങ്ങളിൽ ആവശ്യമായ അഡ്രിനാലിൻപോലും രോഗികളുടെ ബന്ധുക്കൾ പുറത്തുനിന്നുവാങ്ങി നല്കുകയാണ് ചെയ്യുന്നത്. സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കുമാവശ്യമായ മരുന്ന് വാങ്ങി നല്കുന്നത് പോലും. എഴുന്നൂറിലധികം മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നതാണ്. സാമ്പത്തികവർഷം അവസാനിച്ചാലും അഞ്ചുമാസംകൂടി വിതരണം ചെയ്യാനുള്ള മരുന്ന് കണക്കാക്കി വാങ്ങുകയാണ് പതിവ് രീതി എന്നത്.
എന്നാൽ ഇത്തവണ ഈ കണക്കുകൂട്ടൽ പിഴയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. കോവിഡ് സാഹചര്യം അവസാനിച്ചതോടെ തന്നെ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം ഉയരുകയുണ്ടായി. കൂടാതെ സ്റ്റോക്ക് തികഞ്ഞില്ല. കാരുണ്യ പദ്ധതിയിൽനിന്നുള്ള 69 കോടി രൂപ ഉപയോഗിച്ച് ആശുപത്രികൾതന്നെ മരുന്നുവാങ്ങാൻ നിർദ്ദേശിച്ച് സർക്കാർ മാറിനിൽക്കുകയുണ്ടായി. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ മാസത്തോടെ കമ്പനികൾ മരുന്ന് എത്തിക്കുകയായിരുന്നു പതിവ് രീതി.
അതേസമയം കഴിഞ്ഞ രണ്ടുവർഷമായി ഡിസംബറിലാണ് ടെൻഡർ ക്ഷണിക്കുന്നത്. കോവിഡ് കാരണമാണ് കാലതാമസമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും മരുന്നുക്ഷാമത്തിന് ഇതും കാരണമായി മാറിയിട്ടുണ്ട്. ടെൻഡർ വിളിച്ച എഴുപതിലധികം അവശ്യമരുന്നുകൾ നൽകാൻ യോഗ്യതയുള്ള കമ്പനികളില്ലാതിരുന്നതും പ്രശ്‌നം സൃഷ്ടിക്കുകയുണ്ടായി. റീ ടെൻഡർ നടത്തിയിട്ടുണ്ട്. മരുന്നുക്ഷാമമില്ലെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. ഡിപ്പോകളിൽനിന്ന് ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള കാലതാമസം മാത്രമാണുണ്ടായതെന്നും വ്യക്തമാക്കുകയാണ്.
അങ്ങനെ ആന്റി ബയോട്ടിക്കുകളായ അമോക്‌സിസിലിൻ, സെഫ്‌പോഡോക്‌സിം, സിപ്രോഫ്‌ളോക്‌സാസിൻ, സെഫെക്‌സിം, ഉദര സംബന്ധമായ പ്രശ്‌നങ്ങൾക്ക് നൽകുന്ന റാബപ്രസോൾ, പാന്റോ പ്രസോൾ എന്നിവ കിട്ടാനില്ല. അതോടൊപ്പം തന്നെ രക്തം കട്ടപിടിക്കാതിരിക്കാൻ ഹൃദ്രോഗികൾക്ക് നൽകുന്ന ആസ്പിരിൻ 75, കൊളസ്‌ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ എന്നിവ ലഭ്യത കുറവുമാണ് എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























