മഹിളാ മോർച്ചാ നേതാവിന്‍റെ ആത്മഹത്യ: പ്രജീവ് കീഴടങ്ങി

മഹിളാ മോർച്ചാ നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ പ്രജീവ് കീഴടങ്ങി. പാലക്കാട് നോർത്ത് പൊലീസിൽ ആണ് കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പ്രജീവിനെതിരെ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവില്‍ പോയിരിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
ഇരുവരും തമ്മിലുള്ള സൗഹൃദം അതിരുവിടുന്നതായി തോന്നിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ടെന്നും കാര്യങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഭര്‍ത്താവിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന കാര്യം പ്രജീവ് തന്നെയാണ് ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചതും. പിന്നീട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും ശരണ്യ തൂങ്ങി മരിച്ച നിലയിലായിരുന്നു.
https://www.facebook.com/Malayalivartha



























