ഇന്ത്യാ പ്രസ് ക്ലബ് മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന് ചിക്കാഗോ കോണ്‍ഫറന്‍സില്‍ സമ്മാനിക്കും

ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കും. ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ കോണ്‍ഫറന്‍സില്‍ വച്ചാണ് പുരസ്‌കാരദാനം.
മാധ്യമപ്രവര്‍ത്തന രംഗത്തെ സംഭാവനകള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. നവംബര്‍ 19, 20, 21 തിയ്യതികളില്‍ ചിക്കാഗോയിലാണ് കോണ്‍ഫറന്‍സ് നടക്കുക.
ജോണ്‍ ബ്രിട്ടാസിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി.ജി സുരേഷ് കുമാര്‍, മനോരമ ഓണ്‍ലൈന്‍ സീനിയര്‍ കണ്ടന്റ് കോഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്ബ്, കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി എന്നിവരും മാധ്യമ സെമിനാറുകളില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha