അഷ്ടവൈദ്യന്‍ നാരായണന്‍ നമ്പി അന്തരിച്ചു

ആയുര്‍വേദ ചികിത്സാവിധികളില്‍ പ്രഗല്‍ഭനായ അഷ്ടവൈദ്യന്‍ നാരായണന്‍ നമ്പി(76) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് ചൂണ്ടല്‍ തായങ്കാവിലെ വീട്ടുവളപ്പില്‍ നടന്നു. തൃശൂര്‍ എസ്.എന്‍.എ ഔഷധശാലയിലെ ചീഫ് ഫിസീഷ്യനായിരുന്നു ആലത്തിയൂര്‍ നമ്പില്ലത്ത് നാരായണന്‍ നമ്പി.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, വേദിക് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ ഏറെക്കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഷ്ടവൈദ്യന്മാരില്‍ ആദ്യമായി ആയുര്‍വേദ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വ്യക്തികൂടിയാണ് നാരായണന്‍ നമ്പി.
ഔഷധിയായി മാറിയ ആര്‍.വി.എം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ഡയറക്ടറായിരുന്നു നാരായണന്‍ നമ്പി വിദേശരാജ്യങ്ങളില്‍ പോയി ആയുര്‍വേദത്തില്‍ പഠനവും ചികിത്സയും നടത്തിയിട്ടുണ്ട്.
കീഴോട്ടുകര കടലായില്‍ ശ്രീദേവിയാണ് ഭാര്യ. മക്കള്‍: ജയകൃഷ്ണന്‍ നമ്പി(മാര്‍ക്കറ്റിങ് മാനേജര്‍എസ്.എന്‍.എ ഔഷധശാല), ഡോ.പി.ടി.എന്‍ വാസുദേവന്‍ മൂസ്(എം.ഡിഎസ്.എന്‍.എ ഔഷധശാല), ഡോ.നാരായണന്‍ നമ്പി(ഡയറക്ടര്‍ അക്കാദമി ഔഷധശാല).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha