കൊള്ളലാഭം കൊയ്ത് കോഴിക്കച്ചവടം; കാലിവരവ് മൂന്നിലൊന്നായി കുറഞ്ഞു

സംസ്ഥാനത്തെ കോഴിക്കച്ചവടത്തില്‍ ഇടനിലക്കാരും കച്ചവടക്കാരും കൊള്ളലാഭം കൊയ്യുന്നു. 90 രൂപയ്ക്കു വില്‍ക്കേണ്ട ഒരുകിലോ കോഴിയിറച്ചിക്കു ഈടാക്കുന്നത് 130-140 രൂപ. ഒരുകിലോയില്‍ 50 രൂപവരെ ഇടനിലക്കാരും കച്ചവടക്കാരും ലാഭമെടുക്കുമ്പോഴും കര്‍ഷകര്‍ക്കു വന്‍നഷ്ടം. നിലവില്‍ 56 രൂപയ്ക്കാണു ഒരു കിലോ കോഴി ഫാമുകളില്‍നിന്നു വില്‍പ്പന നടത്തുന്നത്. ഫാമുകളില്‍ 56 രൂപയാണെങ്കില്‍ വിപണിയില്‍ ഒരു കിലോയ്ക്ക് 90 രൂപയ്ക്കു വില്‍ക്കാം. ഫാമുകളില്‍നിന്നു വിലകുറച്ചു വാങ്ങുന്ന കോഴികള്‍ ഉപഭോക്താക്കള്‍ക്കു ന്യായവിലക്കു ലഭ്യമാക്കേണ്ടതുണ്ടെന്നു കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ന്യായവിലയ്ക്കു വില്‍പ്പന നടത്തിയാലേ വിലക്കുറവുള്ള സമയത്ത് കൂടുതല്‍ കോഴികള്‍ ചെലവാകുകയും പിന്നീട് വിലവര്‍ധിപ്പിക്കാനും സാധിക്കുകയുള്ളൂ. എന്നാല്‍ കര്‍ഷകരെ കബളിപ്പിച്ചു ഇടനിലക്കാരും കച്ചവടക്കാരും കൊള്ളലാഭമെടുത്തു വില്‍പന നടത്തുമ്പോള്‍ കോഴിയിറച്ചിവില വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കോഴികള്‍ വില്‍ക്കാന്‍ കഴിയാതെ വരുന്നു. ഇതുമൂലം കൂടുതലുള്ള കോഴികള്‍ മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നതോടെ കര്‍ഷകര്‍ക്കു നഷ്ടം കൂടുകയും ചെയ്യും.
അതേസമയം സമരം പന്‍വലിച്ചിട്ടും കേരളത്തിലേക്കുള്ള കാലി വരവ് മൂന്നിലൊന്നായി കുറഞ്ഞു. കോഴിവില കുറഞ്ഞതിനാലാണു കാലി ഇറക്കുമതി ഇടിയാന്‍ കാരണമെന്ന് കേരളാ കാറ്റില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞമാസംവരെ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ആയിരത്തോളം കാലികള്‍ പ്രതിദിനം എത്തിയിരുന്നിടത്ത് നിലവില്‍ 250-300 കാലികളേ എത്തുന്നുള്ളൂ. കാലി കര്‍ഷകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസറ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന സമരത്തോടനുബന്ധിച്ചു കാലിവരവ് പൂര്‍ണമായും നിലച്ചിരുന്നു.
അതേസമയം കാലിസമരത്തോടനുബന്ധിച്ചു വര്‍ധിപ്പിച്ച ഇറച്ചിയുടെ വില പലമേഖലയിലും നാമമാത്രമാണു കുറച്ചിട്ടുള്ളത്. നിലവില്‍ ഒരുകിലോ ബീഫിനു 200-250 രൂപ നല്‍കുമ്പോള്‍ കോഴിയിറച്ചിയുടെ വില തുലോം കുറവാണ്.
വില കുറഞ്ഞതോടെ കേരളത്തിലെ കോഴികര്‍ഷകരെല്ലാംഉല്‍പ്പാദനവും കുറച്ചിട്ടുണ്ട്. കേരളത്തിലെ ഫാമുകളിലെ ഉല്‍പ്പാദനം നിര്‍ത്തിവപ്പിച്ചശേഷം തമിഴ്‌നാട്ടിലെ ഫാമുകളില്‍ വിലവര്‍ധിപ്പിക്കുന്നത് രഹസ്യഅജന്‍ഡയാണെന്ന് കര്‍ഷകസംഘടന ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha