കല്ലാര്‍ വട്ടക്കയത്തില്‍ വീണ്ടും മരണം

ദുരന്തം തീര്‍ത്ത് വീണ്ടും കല്ലാര്‍. കല്ലാര്‍ വട്ടക്കയത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം കൈമനം വിവേക് നഗറില്‍ ടിസി 64/275(1) പറക്കാട്ടില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ സുരേഷ് (18) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ കൂട്ടുകാര്‍ക്കൊപ്പം കല്ലാര്‍ വട്ടക്കയത്തിനു സമീപം കുളിക്കുമ്പോഴായിരുന്നു അപകടം.
രാവിലെ പൊന്മുടിയില്‍ എത്തിയ സഹപാഠികളായ നാലംഗ സംഘം മടങ്ങിവരുമ്പോഴാണു കുളിക്കാനിറങ്ങിയത്. കയത്തില്‍ അര്‍ജുന്‍ അകപ്പെടുകയായിരുന്നെന്നു കൂട്ടുകാര്‍ പറഞ്ഞു. ഇവരുടെ നിലവിളി കേട്ടു നാട്ടുകാര്‍ അര്‍ജുനെ കരയ്‌ക്കെടുത്തെങ്കിലും മരിച്ചിരുന്നു.
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ ടെക്‌സ്‌റ്റൈല്‍സ് ഡിപ്ലോമ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സന്തോഷ്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: രജനി. സഹോദരി: അനു. പൊന്മുടി സന്ദര്‍ശനത്തിന്റെ സെല്‍ഫി ചിത്രങ്ങള്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സങ്കടക്കാഴ്ചയായി. ഒന്നര വര്‍ഷത്തിനിടെ കല്ലാറിലെ വട്ടക്കയത്തില്‍ മരിക്കുന്ന മൂന്നാമത്തെയാളാണ് അര്‍ജുന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha