വയനാട്ടിലെ 26 പോളിംഗ് ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണി

വയനാട്ടിലെ 26 പോളിംഗ് സ്റ്റേഷനുകള്‍ക്ക് മാവോയിസ്റ്റ് ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു. എട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബൂത്തുകള്‍ക്കായിരിക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുക. ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെയുള്ള സായുധ പോലീസിന്റെ സേവനം ഉപയോഗിക്കും.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത പശ്ചാത്തലത്തില്‍ കൂടിയാണ് സുരക്ഷ കര്‍ശനമാക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്, പാലക്കാട് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha