ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത് കോഴിക്കോട്, എറണാകുളം റൂറല്‍ എസ്.പിമാര്‍

ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലറിനെതിരെ കോഴിക്കോട്, എറണാകുളം റൂറല്‍ എസ്.പിമാര്‍. എസ്പിമാര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജേക്കമ്പ് തോമസിനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. എസ്.പിമാര്‍ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള ഈ പരാതികള്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടിക്കായി പൊലീസ് ആസ്ഥാനത്ത് നിന്ന് ഡി.ജി.പി അയച്ച് കൊടുത്തു.
പ്രകൃതി ദുരന്തമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വിട്ട് കൊടുക്കുന്നത് വിലക്കുന്നതായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍. ഈ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്മാര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ രണ്ട് ജില്ലകളില്‍ ഉണ്ടായ അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് എസ്.പിമാര്‍ തങ്ങളുടെ പരാതികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അതിന് തയ്യാറായില്ല. തന്റെ സര്‍ക്കുലറിനെതിരെ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാമെന്നായിരുന്നു ഡി.ജി.പിയുടെ നിലപാട്. തുടര്‍ന്ന് ആ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ മാറ്റുകയായിരുന്നു.
് എറണാകുളം റൂറല്‍ എസ്.പി യതീഷ്ചന്ദ്രയും നല്‍കിയിട്ടുള്ളത്. പെരുമ്പാവൂരിന് സമീപം കോടനാട് അയ്മുറി എന്ന സ്ഥലത്ത് പ്രകൃതി ദുരന്തമുണ്ടായി മരങ്ങള്‍ വീണു. ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വേണ്ടി വന്നു ഇവിടെയും സ്ഥിതിഗതികള്‍ നേരെയാക്കാന്‍. ഫയര്‍ഫോഴ്‌സിന്റെ സഹായം ലഭിക്കാത്തതിനാല്‍ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടുണ്ടായി. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് എസ്.പിമാര്‍ ആവശ്യപ്പെട്ടത്.
വിവരാവകാശ പ്രകാരം ജേക്കബ് തോമസിനെതിരെ പരാതിയൊന്നും കിട്ടിയില്ലെന്ന വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. അപ്പോഴാണ് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ സര്‍ക്കുലര്‍ ജില്ലകളില്‍ ഉണ്ടാക്കിയ പൊല്ലാപ്പുകളെ ക്കുറിച്ച് എസ്.പിമാരുടെ പരാതികള്‍ പുറത്തായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha