പഴയ വേദനയുടെ നൊമ്പരം മാറാതെ വീണ്ടുമൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി അസ്‌നയെത്തി

പതുക്കെ പതുക്കെ തെരഞ്ഞെടുപ്പ് വേദിയലേക്ക് കയറിയ അസ്‌നയെന്ന എംബിബിഎസുകാരിയായിരുന്നു ചെറുവാഞ്ചേരി പൂവത്തൂര്‍ 11ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി റോബര്‍ട്ട് വെള്ളാംവള്ളിയുടെ കുടുംബസംഗമത്തിലെ ശ്രദ്ധേയ കേന്ദ്രം.അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അസ്‌ന. 2000 സെപ്റ്റംബര്‍ ഏഴിന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീടിന് തൊട്ടടുത്ത ബൂത്തായ പൂവത്തൂര്‍ എല്‍.പി സ്‌കൂളിന് സമീപമുണ്ടായ അക്രമത്തിനിടെയാണ് ആറുവയസ്സുകാരി അസ്‌നക്ക് ബോംബേറില്‍ പരിക്കേറ്റത്. ഒരു കാല്‍ നഷ്ടപ്പെട്ട് ഏറെക്കാലം ചികിത്സയിലായിരുന്നപ്പോള്‍ രാഷ്ട്രീയ അക്രമത്തിന്റെ ഇരയായ അസ്‌ന ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിശ്ചയ ദാര്‍ഢ്യവും കഴിവും കൈമുതലാക്കിയ അസ്‌ന ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
താന്‍ അക്രമത്തിന് വിധേയയായ വാര്‍ഡിലെ യൂത്ത്‌കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായിട്ടാണ് അസ്‌ന സംസാരിച്ചത്. സമാധാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന സ്ഥാനാര്‍ഥികള്‍ വിജയിച്ച് വരണമെന്നും വികസനം വഴിയേ വരുമെന്നും അസ്‌ന പറഞ്ഞു. റോബര്‍ട്ടിന്റെ വിജയത്തിനായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ കൂടി നാട്ടിലത്തെിയതായിരുന്നു. അസ്‌നക്ക് ബോംബേറില്‍ പരിക്കേറ്റ തെരഞ്ഞെടുപ്പ് നടന്ന അതേ വാര്‍ഡിലാണ് ഇപ്പോള്‍ റോബര്‍ട്ട് മത്സരിക്കുന്നത്. അസ്‌ന സംഭവത്തില്‍ പ്രതിയായ ബി.ജെ.പി നേതാക്കളും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മന്ത്രി കെ.പി. മോഹനനാണ് യോഗം ഉദ്ഘാടനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha