പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തിനു പ്രശംസ

ഇന്നലെ രാവിലെ പ്രക്ഷേപണം ചെയ്ത മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ എറണാകുളം ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കും കണ്ണൂര്‍ ആകാശവാണി കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കേരളത്തിലെ രണ്ടു മാതൃകാപരമായ നടപടികളിലേക്കാണ് പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചത്.
ഇന്നലെ രാവിലെ കണ്ണൂര്‍ നിലയത്തെ അഭിനന്ദിച്ചുകൊണ്ടാണു പ്രധാനമന്ത്രിയുടെ പ്രഭാഷണം തുടങ്ങിയത്. മന്‍ കി ബാത്ത് പ്രക്ഷേപണത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കി കാസര്‍കോട് രാജപുരം കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ശ്രദ്ധ തമ്പാന്‍ തയാറാക്കിയ പ്രതികരണ ലേഖനത്തിനു ശ്രവ്യസമ്മാനം നല്‍കി പ്രോല്‍സാഹിപ്പിച്ചതിനാണു കണ്ണൂര്‍ ആകാശവാണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഇത്തരം നടപടികള്‍ പങ്കാളിത്ത ജനാധിപത്യത്തിനു സഹായകമാകുമെന്നും കണ്ണൂര്‍ ആകാശവാണിയുടെ മാതൃക മറ്റു കേന്ദ്രങ്ങളും പകര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വലിയൊരു തുണിയില്‍ വിരലടയാളങ്ങള്‍ പതിച്ച് തയാറാക്കിയ ഇന്ത്യയുടെ ഭൂപടം ചിറ്റൂര്‍ സെന്റ് മേരീസ് യുപിഎസ് വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. വിരലടയാളം പതിച്ച് ഭൂപടം തയാറാക്കിയതിന്റെ കാരണം ആദ്യം തനിക്കു മനസിലായില്ലെന്നും കുട്ടികളുടെ കത്തു വായിച്ചപ്പോഴാണ് അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള മനോഹര ഒരു ആശയമാണത് മുന്നോട്ടുവയ്ക്കുന്നതെന്നു മനസിലായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അവയവദാനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങളോടുള്ള വ്യക്തമായ അഭിപ്രായം ശ്രദ്ധയുടെ സമ്മാനാര്‍ഹമായ ലേഖനത്തില്‍ ഉണ്ടായിരുന്നു. പെണ്‍മക്കളോടൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ നിശബ്ദ വിപ്ലവം എന്നു സൂചിപ്പിച്ച ശ്രദ്ധ ഖാദിയുടെ ഉപയോഗം, ദേശസ്‌നേഹം, ശുചിത്വബോധം, ശാസ്ത്ര കൗതുകം എന്നിവ തന്നെയും തന്റെ സഹപാഠികളെയും ഏറെ ആകര്‍ഷിച്ചുവെന്നു ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha