വോട്ട് പിടിക്കാനായി വീട്ടിലെത്തിയവരെ പട്ടികടിച്ചു, വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

വോട്ട് പിടിക്കാനായി വീട്ടിലെത്തിയവരെ പട്ടി ഓടിച്ചിട്ട് കടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിടെയാണ് പ്രവര്‍ത്തകരെ നായയെവിട്ട് കടിപ്പിച്ചതായിട്ടാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ തുവക്കാട് \'സായ് നിലയ\'ത്തില്‍ സത്യനാരായണനെ കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പെരിങ്ങോട്ടുകുറുശ്ശിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിടെയാണ് പ്രവര്‍ത്തകരായ തുവക്കാട് സ്വദേശികളായ വിജയകുമാര്‍, മണികണ്ഠന്‍ എന്നിവര്‍ക്ക് കടിയേറ്റത്. സത്യനാരായണന്റെ വീട്ടിലെ വളര്‍ത്തുനായയാണ് ഇവരെ കടിച്ച് പരിക്കേല്‍പ്പിച്ചത്.
സത്യനാരായണന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനാണെന്നും എല്‍.ഡി.എഫുകാര്‍ മന$പൂര്‍വം നായയെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നും ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച ഉച്ചയോടെ കോട്ടായി എസ്.ഐ ശിവശങ്കരന്റെ നേതൃത്വത്തില്‍ സത്യനാരായണനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് 307 വകുപ്പ് പ്രകാരം കേസെടുത്തു. സത്യനാരായണനെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നായ കടിച്ചതിന് 307 വകുപ്പ് ചുമത്തിയത് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പ്രകോപിതരാക്കി. കോണ്‍ഗ്രസ് അധികാര ദുര്‍വിനിയോഗത്തിലൂടെ ഗൃഹനാഥനെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥ് മത്സരിക്കുന്ന പഞ്ചായത്താണ് പെരുങ്ങോട്ടുകുറുശ്ശി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha