ലീഗിന്റേത് തീവ്രവാദ വിരുദ്ധനിലപാടെന്ന് കുഞ്ഞാലിക്കുട്ടി

മുസ്‌ലീം ലീഗിന്റേത് തീവ്രവാദ വിരുദ്ധ നിലപാടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിനെ രാഷ്ട്രീയമായി ആക്രമിച്ച് യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കു തെറ്റി. മതേതര നിലപാട് നൂറുശതമാനം തെളിയിച്ച സംഘടനയാണ് ലീഗ്. വര്‍ഗീയ പ്രചാരണവും ഫാസിസവും സംസ്ഥാനത്തു വിറ്റുപോകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചര്‍ച്ച യുഡിഎഫില്‍ വന്നിട്ടില്ല. അതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടകാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha