നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി, കേസില്‍ എന്തുകൊണ്ടു പുനരന്വേഷണം നടത്താന്‍ സാധ്യമല്ല

നീന്തലറിയാവുന്നസ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. കേസില്‍ എന്തുകൊണ്ടു പുനരന്വേഷണം നടത്താന്‍ സാധ്യമല്ലെന്നും കോടതി ആരാഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വാഭാവികതകളുണ്‌ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു അഴിമതി വിരുദ്ധ മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജിയി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അസ്വാഭാവികമായ മരണവുമായി ബന്ധപ്പെട്ടു കേസ് ആറ് എസ്.പിമാര്‍ കേസ് അന്വേഷിച്ചിട്ടുണ്‌ടെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കേസ് സംബന്ധിച്ച് പുതിയ തെളിവ് ലഭിച്ചെങ്കില്‍ പുനരന്വേഷണം നടത്താന്‍ തയാറാണെന്നും കോടതിയെ അറിയിച്ചു.
ഐജിയുടെ നേതൃത്വത്തില്‍ ആറ് എസ്പിമാര്‍ കേസ് അന്വേഷിച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പക്ഷേ, കോടതി ഇത് അംഗീകരിച്ചിട്ടില്ല. പുതിയ തെളിവുണ്ടെങ്കില്‍ അംഗീകരിക്കാന്‍ തയാറെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha