രോഗലക്ഷണമുള്ളപ്പോഴും രോഗികളെ പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കുന്നത് വളരെ ഉചിതം; എന്നാലും പരിചയപ്പെടുമ്പോൾ അല്പം മാറിനിന്ന് മാസ്ക്കൊന്ന് താത്തി മുഖം കാട്ടാമോ? അങ്ങനെ ഒന്ന് രണ്ട് വലിയ അബദ്ധങ്ങളിൽ ചെന്ന് ചാടി; സീരിയസായ അഭ്യർത്ഥനയാണ്; പരിചയപ്പെടുമ്പോൾ മാസ്ക് ഒരല്പം ദൂരെ നിന്നായാലും മാറ്റി മുഖം കാട്ടണം; അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു

രോഗ ലക്ഷണമുള്ളപ്പോഴും രോഗികളെ പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കുന്നത് വളരെ ഉചിതം. എന്നാലും പരിചയപ്പെടുമ്പോൾ അല്പം മാറിനിന്ന് മാസ്ക്കൊന്ന് താത്തി മുഖം കാട്ടാമോ. മുഖം കാണാതെ പരിചയപ്പെടുന്നവരെ പിന്നീട് തിരിച്ചറിയണമെന്നില്ല. അങ്ങനെ ഒന്ന് രണ്ട് വലിയ അബദ്ധങ്ങളിൽ ചെന്ന് ചാടി.അനുഭവം പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആ മാസ്ക്കൊന്ന് മാറ്റമോ?
കോവിഡ് ഇവിടെ തന്നെയുണ്ട്. രോഗലക്ഷണമുള്ളപ്പോഴും രോഗികളെ പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകരും മാസ്ക് ധരിക്കുന്നത് വളരെ ഉചിതം. എന്നാലും പരിചയപ്പെടുമ്പോൾ അല്പം മാറിനിന്ന് മാസ്ക്കൊന്ന് താത്തി മുഖം കാട്ടാമോ. മുഖം കാണാതെ പരിചയപ്പെടുന്നവരെ പിന്നീട് തിരിച്ചറിയണമെന്നില്ല. അങ്ങനെ ഒന്ന് രണ്ട് വലിയ അബദ്ധങ്ങളിൽ ചെന്ന് ചാടി.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പുതുതാണെങ്കിലും ജനറൽ ട്രാൻസ്ഫർ കഴിഞ്ഞ് പുതിയ ആൾക്കാർ ധാരാളം വന്നിട്ടുണ്ടെങ്കിലും പ്രശ്നം കടുകട്ടിയാകും പ്രശസ്തനായ ഡോക്ടറെ ഒരിടത്ത് വച്ച് പരിചയപ്പെടുന്നു. കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. മാസ്ക് ഒരിഞ്ചുപോലും മാറ്റാത്ത ഡോക്ടറോട് ആരോഗ്യ വിഷയങ്ങളെക്കുറിച്ച് ഘോരഘോരം സംഭാഷണം. നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഒരു രൂപം മനസ്സിൽ കുറിച്ചു.
ഒരിടത്തൊരിടത്ത് ഒരോണാഘോഷം . വീണ്ടും പ്രശസ്തനായ ഡോക്ടർ മുൻപിൽ. മാസ്‌കില്ലാതെ! മുൻപ് പരിചയപ്പെട്ട ആളാണെന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അദ്ദേഹം ആലിംഗനം ചെയ്ത് സസന്തോഷം ഓണാശംസകൾ നേരുന്നു. സൂത്രത്തിൽ കൂട്ടുകാരോട് അതാരാണെന്ന് ചോദിച്ചു
കൂട്ടുകാരായാൽ ഇങ്ങനെ തന്നെ വേണം! ഉറക്കെ വളരെ വളരെ ഉറക്കെ സുൽഫിക്ക് ഇന്നയാളെ അറിയില്ലായെന്ന് വിളിച്ചു പറയുന്നു.
എൻറെ മുഖത്ത് മഴവിൽ വർണ്ണങ്ങളിലെ ചമ്മൽ. സീരിയസായ അഭ്യർത്ഥനയാണ്. പരിചയപ്പെടുമ്പോൾ മാസ്ക് ഒരല്പം ദൂരെ നിന്നായാലും മാറ്റി മുഖം കാട്ടണം. പ്ലീസ്. എൻറെ മുഖത്തെ സപ്ത വർണ്ണ ചമ്മൽ ഞാൻ ഇപ്പോഴും തുടച്ചുമാറ്റി കൊണ്ടിരിക്കുന്നു. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha

























