ഹിന്ദു ആചാരങ്ങളെ തൊട്ടുള്ള കളി വേണ്ട ശരംകുത്തിയാലിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിന് പൂട്ട്; പരാതി നല്‍കി ഹിന്ദു ഐക്യവേദി

ഹിന്ദു ആചാരാനുഷ്ടാനങ്ങളെ അവഹേളിക്കുന്ന രീതി ഇനി വച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് ഹിന്ദു ഐക്യവേദി. ഈ ഇടെയായി കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരില്‍ നിന്നും സിനിമാ താരങ്ങളില്‍ നിന്നും ആചാരങ്ങളെയും ദൈവങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള നിരവധി പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ഹിന്ദുഐക്യ വേദി പറയുന്നത്. ഈ ഇടെ വിടി ബല്‍റാം ഇത്തരത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചൊരു പോസ്റ്റിട്ടിരുന്നു. ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമുട് ചാനല്‍ ഷോയ്ക്കിടെ ഹിന്ദു ആചാരങ്ങളെ അപമാനിച്ചതും ഹിന്ദു ഐക്യ വേദിയെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമ പോരാട്ടവുമായി രംഗത്തിറങ്ങാനാണ് ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹിന്ദു ഐക്യവേദിയും. നടനെതിരെ വേറെയും ചില പരാതികള്‍ പോലീസില്‍ ലഭിച്ചിട്ടുണ്ട്.
'കയ്യില്‍ ചരട് കെട്ടിയവരോടും നെറ്റിയില്‍ കുറിയിട്ടവരോടും ഇപ്പോള്‍ താങ്കള്‍ക്ക് പുച്ഛം ആയിരിക്കും കാരണം ഇപ്പോള്‍ നിങ്ങളുടെ സഹവാസം ഒരു പ്രത്യേക ജനുസില്‍പ്പെട്ടവരുടെ കുടെയാണല്ലോ, ഇനിയും അവാര്‍ഡുകളും, പദവികളും,അവസരങ്ങളും തേടിവരന്‍ ഹിന്ദു വിരുദ്ധന്‍ ആയി തുടരുക തന്നെ വേണം അത്രമേല്‍ ഹൈന്ദവ വിരുദ്ധയുടെ ഒരു ഇക്കോ സിസ്റ്റം കേരളത്തില്‍ രൂപപ്പെട്ടു വരുന്നു, അമ്പലങ്ങളില്‍ വരുന്ന കയ്യില്‍ ചരട് കെട്ടിയവരെയും ചന്ദനക്കുറി തൊടുന്ന ഹിന്ദു മതത്തിലെ സാധാരണ വിശ്വാസികള്‍ ഇട്ട കാണിക്കയില്‍ നിന്നും ഉണ്ടാക്കിയ അമ്പല പറമ്പിലെ സ്റ്റേജുകളില്‍ മിമിക്രി കളിച്ചു പതുക്കെ വളര്‍ന്ന ആള്‍ക്കാര്‍ മലയാള സിനിമയില്‍ എത്തിയപ്പോള്‍ കയ്യില്‍ ചരട് കെട്ടുന്നപോലെ ഉള്ള ഹിന്ദുക്കളുടെ ആചാരങ്ങളും, അനുഷ്ടാനങ്ങളും കാണുമ്പോള്‍ പുച്ഛം,' ഇത്തരത്തിലാണ് സുരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നത്. മാത്രമല്ല പറയാന്‍ കൊള്ളാത്ത തരത്തിലുള്ള അസഭ്യങ്ങള്‍ ഉള്‍പ്പെട്ട കമന്റുകളും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
നടന്‍ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെഞ്ഞാറമൂട് പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ കിളിമാനൂര്‍ സുരേഷ്, സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കോമഡി ഉത്സവം എന്ന പരിപാടിയില്‍ അവതാരക കയ്യില്‍ ചരട് കെട്ടിയത് മോശമാണെന്ന് പറഞ്ഞ സുരാജ് ഹിന്ദു വിശ്വാസികളുടെയും, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമര്‍ശിച്ചതായി ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് ഹിന്ദു ആചാരങ്ങളെയും വിശ്വാസത്തെയും വൃണപ്പെടുത്തുന്നതാണ്. സംഭവത്തില്‍ ഐപിസി 295 എ വകുപ്പ് പ്രകാരം സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ് എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ആചാരത്തെ അവഹേളിച്ച സംഭവത്തില്‍ രണ്ടാമത്തെ പരാതിയാണ് സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പോലീസില്‍ ലഭിച്ചിട്ടുള്ളത്. പരാമര്‍ശത്തില്‍ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകന്‍ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
കോമഡി ഉത്സവം പരിപാടിയില്‍ അവതാരക അശ്വതി ശ്രീകാന്ത് കയ്യില്‍ ചരട് കെട്ടിയെത്തിയതിനോട് ആയിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രതികരണം. ചിലര്‍ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവെച്ചിരിക്കുന്നത് പോലെയുണ്ടെന്നായിരുന്നു നടന്‍ പറഞ്ഞത്. ശരംകുത്തിയാലിന്റെ മുന്‍പില്‍ നോക്കിയാല്‍ ഇത് പോലെ പല കെട്ടുകളും കാണാമെന്നും നടന്‍ പറഞ്ഞിരുന്നു. ഇതോടെ സുരാജിന്റെ സിനിമകളും ഷോകളും ബഹിഷ്‌കരിക്കുമെന്നും സുരാജ് മാപ്പ് പറയണമെന്നും സംഘപരിവാര്‍ പ്രൊഫൈലുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























