ട്രഷറി പൂട്ടാറായി; കുടുംബ യാത്രക്ക് ഖജനാവില്‍ പണമില്ല ധനമന്ത്രിയെ ഗറ്റൗട്ട്! അടിച്ച് മുഖ്യന്‍ മോദിയുടെ മുന്നില്‍ യാചിച്ച് ബാലഗോപാല്‍

മുഖ്യമന്ത്രിയും വിദ്യാഭ്യാസ, ടൂറിസം മന്ത്രിമാരും വിദേശയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ ട്രഷറിയില്‍ ചില്ലി കാശില്ലെന്ന വസ്തുത ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അധികം വൈകാതെ ട്രഷറി അടച്ചു പൂട്ടുമെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ടിക്കറ്റെടുക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയിലില്ലെന്നും ധനമന്ത്രി അറിയിച്ചെന്നാണ് ലഭിക്കുന്ന സൂചനകള്‍.എന്നാല്‍ വസ്തുതകള്‍ അറിയിച്ച ധനമന്ത്രിക്ക് നേരേ മുഖ്യമന്ത്രി ക്ഷുഭിതനായെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പ് സന്ദര്‍ശനത്തിന് പോകുന്നതിന് മുമ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്ക് പോകും. ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും. റിയാസിനൊപ്പം ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണാ വിജയനുമുണ്ടാകുമെന്നാണ് അറിയുന്നത്.മുഖ്യമന്ത്രിയും സംഘവും വിദ്യാഭ്യാസ മന്ത്രിയും ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യൂറോപ്പ് യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിനായി ഫിന്‍ലന്‍ഡ് ക്ഷണം സ്വീകരിച്ചാണ് ഇരുവരും പോകുന്നത്. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും.
അതേസമയം, വിദേശത്തു പോകുന്നതു നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നുമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസ കാര്യങ്ങള്‍ പഠിക്കാനാണ് മന്ത്രിമാര്‍ പോകുന്നത്. ദേശീയ വരുമാന ശരാശരിയുടെ ഇരട്ടിയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ പ്രസ്താവന മുനവച്ചതാണെന്നാണ് തല്‍പ്പരകക്ഷികള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.ബാലഗോപാലിനെ ധനമന്ത്രിയാക്കിയതു തന്നെ തന്റെ കീഴില്‍ തൊമ്മിയെ പോലെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ അടുത്തിടെയായി ധനമന്ത്രി വാലു പൊക്കുന്നു എന്നാണ് മുഖ്യമന്ത്രിക്കുള്ള പൊതു ധാരണ.
വിദേശയാത്ര വേണ്ടെന്ന് നിലപാട് എടുക്കാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. സാമൂഹികമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണ്. ഇതുകൊണ്ടല്ലല്ലോ സാമ്പത്തിക സ്ഥിതി മോശമായതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. തന്നെ സി പി എം സെക്രട്ടറിയാക്കിയത് പിണറായിയാണെന്ന് ഗോവിന്ദന് നന്നായറിയാം. അപ്പോള്‍ പിണറായിക്കെതിരെ ശബ്ദിക്കാന്‍ എങ്ങനെയാണ് ഗോവിന്ദന് നാവു പൊങ്ങുന്നത്?ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിലാണ് സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാല്‍ കേരളം ട്രഷറി നിയന്ത്രണത്തിന്റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മുതല്‍ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി രൂപ അധികം. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ തുക കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോള്‍ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തില്‍. ഇക്കാര്യത്തില്‍ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് ധനക്കമ്മി നികത്തല്‍ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി. റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കാവുന്ന വെയ്‌സ് ആന്റ് മീല്‍സ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങല്‍ ശമ്പളം പെന്‍ഷന്‍ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകള്‍ക്ക് ഒഴികെ നിയന്ത്രണം വന്നേക്കും.സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമവുമായി ധനവകുപ്പ് രംഗത്തുണ്ടെങ്കിലും ഫലം ലഭിക്കുന്നില്ല. .കേന്ദ്ര സഹായം ഉടന്‍ ലഭിച്ചാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തല്‍. റിസര്‍വ് ബാങ്കിന്റെ വായ്പാ പരിധി പിന്നിട്ടാല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകും.
ഓണക്കാലത്തെ ചെലവാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ശമ്പളം, വിവിധ പെന്‍ഷനുകള്‍, ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ തുക ചിലവാക്കിയതെന്ന് ധനവകുപ്പ് വിശദീകരിക്കുമ്പോഴും കേന്ദ്രം കനിയാതെ മുന്നോട്ടു പോകാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് സംസ്ഥാനമെത്തി. ഉള്ള സഹായം നല്‍കുന്നത് കേന്ദ്രവും വൈകിക്കുന്നതാണ് സാമ്പത്തിക നിയന്ത്രണത്തിന് ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നത് താത്ക്കാലികമായി നിയന്ത്രിക്കാന്‍ ആലോചനയുണ്ട്.ചില വകുപ്പുകള്‍ വിവിധ പദ്ധതികള്‍ക്കായി വാങ്ങിയിട്ടും ചെലവഴിക്കാതെ അക്കൗണ്ടുകളിലുള്ള പണം തിരിച്ചു പിടിക്കാമെന്നും ധനവകുപ്പ് കണക്ക് കൂട്ടുന്നു. ദൈനംദിന ചെലവിന് റിസര്‍വ് ബാങ്കില്‍നിന്നുള്ള വായ്പയായ വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. വായ്പാ പരിധി കഴിഞ്ഞാല്‍ ഓവര്‍ സ്രാഫ്റ്റിലേക്ക് പോകുമെന്നതാണ് നിലവിലെ ആശങ്ക. കേന്ദ്രത്തില്‍ നിന്ന് ധനക്കമ്മി നികത്തല്‍ ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. കേന്ദ്ര സഹായം ഉടന്‍ ലഭിച്ചാല്‍ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ പ്രതിസന്ധി മറികടക്കാമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.തന്റെയും മരുമകന്റെയും വിദേശയാത്ര അടുത്തിരിക്കെ സംസ്ഥാനത്തിന്റെ ധനസ്ഥിതി ധന മന്ത്രി പുറത്തുവിട്ടതില്‍ തീര്‍ത്തും നിരാശനാണ് പിണറായി വിജയന്‍.സംസ്ഥാനത്ത് ഖജനാവ് കട്ടുമുട്ടിച്ചെന്ന പേര് തനിക്ക് ചാര്‍ത്താന്‍ ധനമന്ത്രി മനപൂര്‍വം ശ്രമിച്ചെന്നാണ് പിണറായി കരുതുന്നത്.തോമസ് ഐസക്ക് ഇത്തരം കുസൃതികള്‍ പിണറായിയോട് കാണിക്കുന്നത് പതിവായിരുന്നു. അതിനെ തുടര്‍ന്നാണ് ഐസക്കിനെ എം എല്‍ എസ്ഥാനത്ത് നിന്നു പോലും ഒഴിവാക്കിയത്. ഇപ്പോള്‍ ബാലഗോപാലും അതേ വഴി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സമയവും അടുത്തതായി മനസിലാക്കാം.
എന്നാല്‍ ബാലഗോപാലുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് വകുപ്പ് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ രാഷ്ട്രീയത്തിന്റെ ഫലമായി ചില വിവരങ്ങള്‍ പുറത്തുവന്നു. അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശന വാര്‍ത്തയും പുറത്തുവന്നു. ഇത് സര്‍ക്കാരിനെ കളങ്കപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മനസിലാക്കുന്നത്.എന്നാല്‍ ബാലഗോപാലിന്റെ വിശദീകരണം മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുത്തിട്ടില്ല. ധനമന്ത്രി തന്നെ അധിക്ഷേപിച്ചതായി പിണറായി കരുതുന്നു.ബാലഗോപാല്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രമാണ് അനുസരിക്കുന്നതെന്ന അഭിപ്രായമാണ് സര്‍ക്കാരിലെ പ്രമുഖന്‍മാര്‍ക്കുള്ളത്. ഇപ്പോള്‍ മുഖ്യമന്ത്രിക്കും ഇതേ അഭിപ്രായമാണുള്ളത്. ധനവകുപ്പിന്റെ പല നീക്കങ്ങളോടും മുഖ്യമന്ത്രിക്കും സി പി എമ്മിനും എതിര്‍പ്പുണ്ട്. ചുരുക്കത്തില്‍ കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭയില്‍ ഒറ്റപ്പെട്ടു..
കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നീക്കം ധനവകുപ്പ് എതിര്‍ത്തത് വാര്‍ത്തയായിരുന്നു. . ധനവകുപ്പിന്റെ അഭിപ്രായത്തിന് താഴെ കെ.എന്‍ ബാലഗോപാല്‍ ഒപ്പിടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ എന്തിനാണ് ഒരു മന്ത്രി എന്നാണ് മന്ത്രിസഭ യോഗം ചോദിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അദ്ദേഹത്തോട് ചോദിച്ചില്ലെന്നേയുള്ളു. മന്ത്രി എതിര്‍ത്ത ഫയല്‍ വലിച്ചു കീറി ദൂരെയെറിഞ്ഞ ശേഷം മന്ത്രിസഭ അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്ന് വകുപ്പ് രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്. ധനമന്ത്രി തന്റെ വകുപ്പില്‍ കയറി ഉടക്കിട്ട സംഭവം മുഖ്യമന്ത്രിയെ രോഷാകുലനാക്കിയിരുന്നു. സി പി ഐ മന്ത്രിമാരും ബാലഗോപാലിന് എതിരാണ്.സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പുതിയ തസ്തികള്‍ രൂപീകരിക്കുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വയക്കുകയായിരുന്നു. മന്ത്രിസഭയുടെ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.പുതിയ വിഭാഗം രൂപീകരിക്കേണ്ടതില്ലെന്ന് പറയാന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് അധികാരമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുമ്പും ധനവകുപ്പിനോട് മുഖ്യമന്ത്രിക്ക് ഈര്‍ഷ്യയായിരുന്നു.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രി യും ധനമന്ത്രിയും തമ്മില്‍ അസ്വാരസ്യം നിലവിലുണ്ടായിരുന്നു. തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു.ഇതേ വിരോധമാണ് ബാലഗോപാലിനോടും പിണറായിക്ക് ഉണ്ടായിരിക്കുന്നത്. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ധനമന്ത്രിയുടെ എതിര്‍പ്പുണ്ടെങ്കില്‍ ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കണമെന്നാണ് ചട്ടം.അതനുസരിച്ചാണ് ഫയല്‍ മന്ത്രിസഭയില്‍ എത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. മുമ്പ് കേരള ഹൈക്കോടതിക്ക് 50 ലക്ഷം രൂപ നല്‍കാനുള്ള ഫയല്‍ ധനവകുപ്പ് എതിര്‍ത്തിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് തുക നല്‍കി.
ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകളാണുണ്ടാകുക. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ വിഭാഗം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടേതായിരുന്നു. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശമാണ് ക്രൈംബ്രാഞ്ച് നടപ്പിലാക്കിയത്. അതിന് ഡി ജി പി യുടെ അനുമതിയുണ്ടായിരുന്നു.ഇതിനെ ധനവകുപ്പ് എതിര്‍ത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. തന്റെ വകുപ്പിലെ ഫയലുകള്‍ മേലില്‍ തൊടരുതെന്ന് മുഖ്യമന്ത്രി അന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ബാലഗോപാല്‍ അത് കേട്ടില്ലെന്ന് നടിച്ചു. ധനവകുപ്പിന്റെ അഭിപ്രായങ്ങള്‍ അവഗണിക്കാനാവില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്.ഇതിന് ശേഷമാണ് ധനമന്ത്രി മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയില്‍ തൊട്ടു കളിച്ചത്. മറ്റെന്തും സഹിക്കാമെങ്കിലും ഇത് സഹിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പുതിയ കിയ കാര്‍ണിവലും അകമ്പടി സേവകര്‍ക്ക് ഇന്നോവ കാറുകള്‍ എടുക്കുന്നതിലും ധനവകുപ്പ് ഉടക്കിട്ടിരുന്നു.എന്നാല്‍ അത് ധനമന്ത്രി തന്നെ ഓവര്‍ റൂള്‍ ചെയ്ത് തീരുമാനം അംഗീകരിച്ചു. ഇപ്പോള്‍ ട്രഷറി പൂട്ടേണ്ടി വരുമെന്ന സാഹചര്യം മാത്രമാണ് ബാലഗോപാല്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്. പക്ഷേ അതിന് കിട്ടിയ പണി കൂടി പോയി. 2000ത്തിന് ശേഷം ട്രഷറി പൂട്ടിയിട്ടില്ല. പൂട്ടിയ ട്രഷറിക്ക് മുന്നില്‍ നിന്നും വിദേശത്തേക്ക് മുഖ്യമന്ത്രി പോയാല്‍ അത് വലിയ അപരാധങ്ങള്‍ക്ക് കാരണമാവും.
https://www.facebook.com/Malayalivartha

























