എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങൾ വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ: തമ്പാനൂരിൽ എത്തിയ കുട്ടികൾക്കൊപ്പം മറ്റൊരു യുവാവ് ഉള്ളതായി സിസിടിവി ദൃശ്യങ്ങൾ:- കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു...

എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ ഇവർ എത്തിയതായി ടവർ ലൊക്കേഷൻ രേഖകളുമുണ്ട്.
അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പോലീസിൽ പരാതി നൽകിയത്. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.
സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ അഞ്ജനയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























