Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

'സ്ത്രീ എന്നാല്‍ കേവലമൊരു സെക്‌സ് ടോയ് അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാനുള്ള ഒരു വസ്തു ആണെന്ന് പരസ്യമായി തെളിയിക്കുകയായിരുന്നു ഹൈലൈറ്റ് മാളിലെ ആ ഞരമ്പുരോഗികൾ. ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് ഒരൊറ്റ മരുന്നേയുള്ളൂ - നല്ല പെട. ശരിക്കും തേർഡ് ഡിഗ്രി പ്രയോഗിക്കേണ്ടത് ഇവന്മാർക്കെതിരെയാണ്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

28 SEPTEMBER 2022 12:47 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രൊമോഷന് എത്തിയ രണ്ട് പ്രമുഖ നടിമാർക്കെതിരെ ലൈംഗിക ചൂഷണം നടന്നത്. ഇതിനെതിരെ പോസ് അന്വേഷണം ആരഭിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ഇതിനെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. 'സ്ത്രീ എന്നാല്‍ കേവലമൊരു സെക്‌സ് ടോയ് അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാനുള്ള ഒരു വസ്തു ആണെന്ന് പരസ്യമായി തെളിയിക്കുകയായിരുന്നു ഹൈലൈറ്റ് മാളിലെ ആ ഞരമ്പുരോഗികൾ. ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് ഒരൊറ്റ മരുന്നേയുള്ളൂ - നല്ല പെട. ശരിക്കും തേർഡ് ഡിഗ്രി പ്രയോഗിക്കേണ്ടത് ഇവന്മാർക്കെതിരെയാണ്. കാരണം ഇവന്മാർ സമൂഹത്തിന് ഭീഷണിയാണ്' എന്ന് അവർ കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സ്ത്രീസുരക്ഷയ്ക്കും തുല്യനീതിക്കും അമ്പത് ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ, പ്രബുദ്ധർ അരങ്ങു വാഴുന്ന നമ്പർ 1 കേരളത്തിലാണ് പട്ടാപ്പകൽ കോഴിക്കോട് പോലുള്ള ഒരു വൻ നഗരത്തിലെ മാളിൽ വച്ച് ഒരു കൂട്ടം സെലിബ്രിറ്റികൾ പരസ്യമായ molestation ന് ഇരയായത്. സ്ത്രീകള്‍ക്ക് സമാധാനമായി പുറത്തിറങ്ങാന്‍ കഴിയാത്ത നാടാണ് കേരളമെന്നും ഇന്നും ഇവിടെ ഒരു വിഭാഗം മലയാളികൾ സംസ്‌കാരശൂന്യരും ലൈംഗികദാരിദ്ര്യമനുഭവിക്കുന്നവരും സ്ത്രീകളോടുള്ള, പ്രത്യേകിച്ച് നടിമാരോടുള്ള അവറ്റകളുടെ മനോഭാവം തീർത്തും മ്ലേച്ഛമാണെന്നും ഹൈലൈറ്റ് മാളിലെ സംഭവം അടിവരയിടുന്നു.

സ്ത്രീ എന്നാല്‍ കേവലമൊരു സെക്‌സ് ടോയ് അല്ലെങ്കില്‍ തങ്ങള്‍ക്ക് ഒത്തുകിട്ടിയാല്‍ ഉപയോഗിക്കാനുള്ള ഒരു വസ്തു ആണെന്ന് പരസ്യമായി തെളിയിക്കുകയായിരുന്നു ഹൈലൈറ്റ് മാളിലെ ആ ഞരമ്പുരോഗികൾ. ഒരിക്കലും ലിംഗവിശപ്പ് തീരാത്തവന്മാരുടെ മാനസിക രോഗത്തിന് ഒരൊറ്റ മരുന്നേയുള്ളൂ - നല്ല പെട. ശരിക്കും തേർഡ് ഡിഗ്രി പ്രയോഗിക്കേണ്ടത് ഇവന്മാർക്കെതിരെയാണ്. കാരണം ഇവന്മാർ സമൂഹത്തിന് ഭീഷണിയാണ്. ഒരു സിനിമാ പ്രമോഷൻ്റെ ഭാഗമായി വന്ന നടിമാരെ കടന്നുപിടിക്കാൻ , അതും എത്രയോ ക്യാമറകൾ കവർ ചെയ്യുന്ന ഒരു event ആണെന്നറിഞ്ഞിട്ടും നിമിഷനേരത്തെ സുഖത്തിന് വേണ്ടി പെണ്ണുടലുകളെ കീഴ്പ്പെടുത്താൻ ധൈര്യം കാണിക്കുന്ന ഇവന്മാരുടെ മുന്നിൽ ഒരു സാധാരണ പെൺകുട്ടി അസമയത്ത് ചെന്നുപ്പെട്ടാലുള്ള അവസ്ഥ ഒന്നോർത്തു നോക്കൂ!

2022 ൽ നവോത്ഥാന പുരോഗമന കേരളം എവിടെയെത്തി നില്ക്കുന്നുവെന്നതിൻ്റെ തെളിവാണ് ഹൈലൈറ്റ് മാളിലെ സംഭവം. പത്തു നാല്പതു കൊല്ലം മുമ്പ് കേരളം ഇങ്ങനെ പുരോഗമിക്കും മുന്നേ തല ചുമടായി പച്ചക്കറിയും മറ്റും ചുമന്ന് രാത്രി രണ്ടിനും മൂന്നിനും ഒക്കെ സ്ത്രീകൾ ചെറു സംഘങ്ങളായി തിരിഞ്ഞ് തിങ്കൾ ചന്തയിലും ഞായർ ചന്തയിലും കച്ചവടത്തിനായി എത്താൻ വീടുകളിൽ നിന്നും ഇറങ്ങിയിരുന്നു. അതു പോലെ ഉത്സവപറമ്പുകളിൽ ചൂട്ടും കത്തിച്ച് പോകുന്ന സ്ത്രീകളുടെ കൂട്ടമുണ്ടായിരുന്നു. അമ്പത് ലക്ഷത്തിൻ്റെ മതിലു കെട്ടാതെ തന്നെ സുരക്ഷിതയാവാൻ അന്നത്തെ സ്ത്രീകൾക്ക് അറിയുമായിരുന്നു. രാത്രിയെ പകലാക്കി നിർഭയം സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.

കാലം മാറിയപ്പോൾ നാട് വികസിച്ചു. ഒപ്പം ലഹരിയും ! ആധുനികതയുടെ പിന്നാലെ പായുന്ന കൂട്ടത്തിൽ പൈതൃകമായി കിട്ടിയ പല നല്ല ശീലങ്ങളെയും മലയാളി കൈവിട്ടു. പിഞ്ചു ശരീരങ്ങളിൽ വരെ കാമം തിരയാൻ അവൻ ശീലിച്ചു. പത്തു വയസ്സുകാരിയിൽ കാമം കണ്ട മഞ്ച് കുമാരന്മാരെ ലവ് വാട്ട് യു ആർ എന്ന് പ്രോത്സാഹിപ്പിക്കാൻ ആളുണ്ടായി. ഗുൽമോഹർ ചോട്ടിലെ ചേച്ചിപ്പെണ്ണുങ്ങളോട് ആദരവാൽ ആദരവ് തോന്നണമെങ്കിൽ സെക്സ് സംസാരിക്കണമെന്ന നിബന്ധനയുണ്ടായി. കൺസൻ്റ് എന്ന വാക്കും കൈയിൽ പിടിച്ച് ഞരമ്പന്മാർ നാലുപാടും പുരോഗമനം പറയാൻ തുടങ്ങി. വീ വാണ്ട് സെക്ഷ്വൽ ഫ്രീഡം എന്ന മുദ്രാവാകൃങ്ങൾ കലാലയ കവാടങ്ങളിൽ നിരന്നു തുടങ്ങി. ഒടുക്കം എന്തായി? പട്ടാപ്പകൽ ആളും ആരവവും ഉള്ളിടങ്ങളിൽ, ക്യാമറാക്കണ്ണുകൾ ഉള്ളിടങ്ങളിൽ വരെ സെലിബ്രിറ്റി പെണ്ണിന് പോലും പുറത്തിറങ്ങുമ്പോൾ ഭയക്കേണ്ട അവസ്ഥയായി. നമ്മുടെ കേരളം സംസ്കാരസമ്പന്നതയിൽ പാവയ്ക്കാ പോലെ താഴോട്ടു വളർന്നു.

ഗ്രേസ് ആൻ്റണി എന്ന നടിയുടെ ആത്മരോഷത്തോടെയുള്ള പോസ്റ്റ് കണ്ടപ്പോൾ ഞാനോർത്തത് രാത്രി നടത്തമെന്ന പേരിൽ ഇവിടെ അരങ്ങേറിയ ഒരു കോമഡി ഷോയെ കുറിച്ചാണ്. ആളും ആരവങ്ങളും അകമ്പടിയും പോലീസ് പെട്രോളിങ്ങുമായി നടത്തിയ ആ ഷോയിൽ ഇടതുവശത്തിൻ്റെ ഓരം മാത്രം ചേർന്നു നടന്നു ശീലിച്ച കുറേ സ്വയം പ്രഖ്യാപിത ആക്ടിവിസ്റ്റുകൾ കളർഫുൾ ഡ്രെസ്സൊക്കെയിട്ട് നടന്നിരുന്നു. അത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്ന ഒരു എം.എൽ. എ ( നിലവിലെ സ്പീക്കർ ) ഇവരെ അത്ഭുത സ്ത്രീകൾ എന്ന് വിശേഷിപ്പിച്ചിരുന്നു.! അത് കണ്ട് അന്തവും കുന്തവുമില്ലാത്ത അന്തംസ് കയ്യടിച്ചിരുന്നു. ഇവറ്റകളുടെ ഈ പട്ടി ഷോ കണ്ട് ഏതെങ്കിലും പെൺകുട്ടികൾ രാത്രിയിൽ ഇറങ്ങി ഇതുപോലെ സഞ്ചരിച്ചിരുന്നുവെങ്കിൽ പിറ്റേന്ന് പെറുക്കിയെടുക്കാൻ പല്ലും നഖവുമായിരിക്കും ബാക്കി കാണുക? ഇവിടെ എല്ലാം ഷോയും ഷോ ഓഫും മാത്രമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (5 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (24 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (31 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (45 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends