Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി; മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഓഫീസില്‍ ഒട്ടേറെ പ്രമുഖരമായി ആത്മബന്ധമുണ്ടായിരുന്ന അനിത പുല്ലകയിലിനെ ഒരിക്കല്‍പോലും ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഇന്നും തയാറാകുന്നില്ല

28 SEPTEMBER 2022 01:14 PM IST
മലയാളി വാര്‍ത്ത

പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മോന്‍സന്‍ മാവുങ്കന്‍ സമീപകാലത്തൊന്നും ജയില്‍ വിട്ടു പുറത്തുവരില്ല. മാത്രവുമല്ല നിരവധിയായ പീഡനക്കേസുകളിലായി മോന്‍സന് ജീവിതകാലം മുഴുവന്‍ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുമാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം മോന്‍സന്‍ അകത്തു കിടക്കുമ്പോഴും മോന്‍സനുമായി ആത്മബന്ധമുണ്ടായിരുന്ന മുന്‍ ഡിജിപി ലോക്‌നാഥ് ബഹറ, ഐജി ലക്ഷ്മണ ഉള്‍പ്പെടെ പന്ത്രണ്ട് പോലീസുകാരും മോന്‍സന്റ് എക്കാലത്തെയും സഹകാരി അനിത പുല്ലകയിലിനെപ്പോലുള്ള തട്ടിപ്പുകാരികളും പുറത്തു വിലസുകയാണ്.

മോന്‍സന്റെ തട്ടിപ്പുകേന്ദ്രത്തില്‍ തിരുമ്മു ചികിത്സയുടെ മറവില്‍ നടന്ന പെണ്‍വാണിഭത്തില്‍ പങ്കുപറ്റിയിരുന്ന ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സര്‍ക്കാര്‍ വിദഗ്ധമായി രക്ഷപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ഓഫീസില്‍ ഒട്ടേറെ പ്രമുഖരമായി ആത്മബന്ധമുണ്ടായിരുന്ന അനിത പുല്ലകയിലിനെ ഒരിക്കല്‍പോലും ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഇന്നും തയാറാകുന്നില്ല. ഇറ്റലിയില്‍ അജ്ഞാതവാസ നയിക്കുന്ന തൃശൂര്‍കാരി അനിത പുല്ലകയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനത്തില്‍ ലോക കേരള സമ്മേളത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത സംഭവവും വിവാദം സൃഷ്ടിച്ചിരുന്നു. സംസ്ഥാന പോലീസിന്റെ ആസ്ഥാന കേന്ദ്രത്തില്‍ ഉള്‍പ്പെടെ അനിതയുമായി ബന്ധം തുടരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിരവധി പേരാണ്.

മോന്‍സന്റെ അനാശാസ്യ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചിരുന്നതിനു പിന്നില്‍ ഒട്ടേറെ പ്രമുഖരുടെ പങ്കാളിത്തവും സംരക്ഷണവുമുണ്ടായിരുന്നു. കൊച്ചയില്‍നിന്ന് പതിനാറു വയസുള്ള നാല് പെണ്‍കുട്ടികളെ തിരുമ്മലിനും ഉഴിച്ചിലിനും മോന്‍സണ്‍ എത്തിച്ചിരുന്നുവെന്നും ഇതിനു പിന്നില്‍ അനിത പുല്ലകയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബന്ധം ഉണ്ടായിരുന്നുവെന്നുമായിരുന്നു മുന്‍പ് ആരോപണം ഉയര്‍ന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നാണ് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്. പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരിക്കുന്ന. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും മോന്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടുന്നു. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സന് ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും ജസ്റ്റിസുമാരായ ചന്ദ്രചൂഡും ഹിമ കോഹ്ലിയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതി പരാമര്‍ശങ്ങളെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കല്‍ ജാമ്യഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. പോക്‌സോ ഉള്‍പ്പെടെ മൂന്ന് പീഡനക്കേസുകളാണ് മോന്‍സനെതിരെ ഉള്ളത്. വ്യാജ പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ മോന്‍സന്‍ മാവുങ്കല്‍ 2021 സെപ്റ്റംബര്‍ 25ന് അറസ്റ്റിലായതോടെയാണ് ലൈംഗിക പീഡനം പുറത്തു വന്നത്. അതേ സമയം പുരാവസ്തു വില്‍പനയില്‍ മോന്‍സണ് എല്ലാവിധ സഹായങ്ങളും നല്‍കിവന്ന ഐജി ലക്ഷ്മണ ഉള്‍പ്പെടയുള്ളവര്‍ക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിട്ട് നല്‍കിയിരിക്കുകയാണ്. മോന്‍സണ്‍ അകത്തായതോടെ നാടുവിട്ട മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പിന്നീട് ഒട്ടപ്പാടില്ലാതെ കേരളത്തില്‍ മടങ്ങിയെത്തി കൊച്ചി മെട്രോയുടെ ചുമതലക്കാരനായി ഇരിപ്പുറപ്പിക്കുകയും ചെയ്തു.അതിനിടെ

മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മോന്‍സണിന്റെ െ്രെഡവര്‍ രംഗത്തുവന്നിരുന്നു. മീന്‍ വാങ്ങാനും തേങ്ങയിടീക്കാനും മോന്‍സണ്‍ ഡിഐജി സുരേന്ദ്രന്റെ വാഹനം ഉപയോഗിച്ചിരുന്നുവെന്നാണ് െ്രെഡവര്‍ ജയ്‌സണ്‍ വെളിപ്പെടുത്തിയത്. ടിപ്പുസുല്‍ത്താന്റെ സിംഹാസനം മോശയുടെ അഹറോന്റെ അംശവടി, അഹറോന്റെ ചെരിപ്പ് തുടങ്ങി ഒട്ടേറെ തട്ടിപ്പുസാധനങ്ങളുമായി കളത്തിലിറങ്ങി പുരാവസ്തു വ്യാപാരം നടത്തിവന്ന മോന്‍സന്റെ പോലീസ് ബന്ധം ഇന്നും ദുരൂഹമാണ്. ഈ കച്ചവടങ്ങളില്‍ നിന്ന് പതിവായി ലാഭം പറ്റിയിരുന്ന പോലീസ് ഉദ്യോഗസ്ഥരേറെയും ഇപ്പോള്‍ സുരക്ഷിതരാണ്. ഈ പോലീസുകാരുമായി ആത്മബന്ധമുള്ള അനിത പുല്ലകയിലും കേസില്‍ നിന്ന് രക്ഷപ്പെട്ടുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ മാത്രം പ്രതിയായി ഈ തട്ടിപ്പുകേസും പീഡനക്കേസുകളും ഒതുങ്ങുന്ന സാഹചര്യമാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (6 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (25 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (32 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (46 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends