Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഓഫീസുകള്‍ സീല്‍ വച്ചു അക്കൗണ്ടുകളെല്ലാം പൂട്ടിച്ചു നിരോധനത്തിന് പിന്നാലെ PFI കേന്ദ്രങ്ങളില്‍ മിന്നല്‍ നടപടി

28 SEPTEMBER 2022 01:24 PM IST
മലയാളി വാര്‍ത്ത

മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതോടെ സംസ്ഥാനത്തെ ഭീകരസംഘടനകളുടെ ഓഫീസുകള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പോലീസിന് ലഭിച്ചു.

നിരോധനം നിലവില്‍ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഐഎസ് ഉള്‍പ്പെടെയുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമാക്കിയാണു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് സ്വരൂപിക്കല്‍, ആയുധ പരിശീലന പരിപാടികള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്‌ഐ) അനുബന്ധ സംഘടനകള്‍ക്കും എതിരെ കേന്ദ്രം പുറപ്പെടുവിച്ച വിജ്!ഞാപനത്തിലുള്ളത്. യുഎപിഎ നിയമപ്രകാരമാണു നടപടി. പോപ്പുലര്‍ ഫ്രണ്ട് അടക്കം 8 സംഘടനകളെ 5 വര്‍ഷത്തേക്കാണു നിരോധിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്കാണു നിരോധനം. സൊസൈറ്റീസ് റജിസ്‌ട്രേഷന്‍ നിയമപ്രകാരമാണു പിഎഫ്‌ഐ റജിസ്റ്റര്‍ ചെയ്തിരുന്നത്.

നിരോധിച്ച മറ്റു സംഘടനകള്‍ക്ക് പിഎഫ്‌ഐയുമായി വ്യക്തമായ ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. പിഎഫ്‌ഐ അംഗങ്ങളില്‍നിന്നു റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഫണ്ട് ശേഖരിച്ചിരുന്നതായും ക്യാംപസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകരും അംഗങ്ങളാണെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണു നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (23 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (30 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (44 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends