Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ ആര്‍എസ്എസ്സും അത് എന്നാണെന്ന് ചെന്നിത്തലയും ഗോവിന്ദനും

28 SEPTEMBER 2022 01:29 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ഇത്തരം സംഘടനകള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്നും നിരോധനം കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആര്‍ എസ് എസിനെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 'ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി. ഇതുപോലെ ആര്‍ എസ് എസിനെയും നിരോധിക്കേണ്ടത് തന്നെയാണ്.' അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ ബി ജെ പിയും സ്വാഗതം ചെയ്തിട്ടുണ്ട്. തീവ്രവാദത്തിന് കൂട്ടുനിന്ന സംഘടനയാണ് പി എഫ് ഐയെന്ന് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു. വിഷയത്തില്‍ സി പി എം ഇതുവരെ പ്രതികരിച്ചിട്ടില്ല

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കരുതലോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു.വര്‍ഗ്ഗീയതക്കെതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഡല്‍ഹിയില്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലേ എന്ന ചോദ്യത്തിന്, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിലപാട് ഇവിടെ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നിലനില്‍ക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു എം പി ഗോവിന്ദന്റെ മറുപടി. ഇതില്‍ സ്വാഭാവികമായും സര്‍ക്കാര്‍ സര്‍ക്കാരിന്റേതായ നിലപാട് സ്വീകരിക്കും. അഭിമന്യു വധം അടക്കമുള്ള കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതെല്ലാം ശരിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. നിരോധനം വര്‍ഗീയതയ്ക്ക് എതിരെങ്കില്‍ ഒരു വിഭാഗത്തിന് മാത്രമാവരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം ജനാധിപത്യത്തില്‍ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്റണി പറഞ്ഞു.അക്രമസംഭവങ്ങള്‍ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം.നിരോധിക്കുന്ന സംഘടനകള്‍ മറ്റു മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കും.നിരോധിക്കുകയാണെങ്കില്‍ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകള്‍ ഉണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

പി എഫ് ഐ യെ നിരോധിച്ചത് അവര്‍ സമൂഹത്തില്‍ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനം കൊണ്ടു തന്നെയാണെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ആര്‍ എസ് എസും സംഘപരിവാര സംഘടനകളും പി എഫ് ഐ നടത്തുന്ന അതേ വര്‍ഗീയ ധ്രുവീകരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികള്‍ക്ക് നീതിയോടെ കാര്യങ്ങളെ കാണാന്‍ കഴിയണം. തീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങള്‍ക്കും കടിഞ്ഞാണിടണം.അല്ലെങ്കില്‍ നിരോധനം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന ഏതു നീക്കവും കരുതലോടെ കാണണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അരക്ഷിതാവസ്ഥയുണ്ടന്ന് പ്രചരിപ്പിച്ച് ഒരു സമുദായത്തെ തീവ്രവാദവത്കരിക്കുകയാണ്, പിഎഫ്‌ഐയും പോഷക സംഘടനകളും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (23 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (30 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (44 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends