പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പഴയ സിമി നേതാവായ കെ.ടി ജലീല്‍ എന്ന സിപിഎം അഭിനവ സഖാവിന് വല്ലാത്ത മൗനം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രാവും പകലും റെയ്ഡ് നടത്തി നേതാക്കളെ അകത്താക്കി ആയുധങ്ങളും കള്ളപ്പണവും പിടിച്ചു, എന്നിട്ടും ജലീല്‍ സാഹിബിന് ഒന്നും പറയാനില്ല

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പഴയ സിമി നേതാവായ കെ.ടി ജലീല്‍ എന്ന സിപിഎം അഭിനവ സഖാവിന് വല്ലാത്ത മൗനം. കാശ്‌മീർ വിഷയത്തില്‍ വരെ പരസ്യമായി പാക്കിസ്ഥാന്റെ പക്ഷം ചേര്‍ന്ന സഖാവ് ഒരാഴ്ചയായി വലിയ ദുഖത്തിലും മൗനത്തിലുമാണ്. സിമിയുടെ പഴയ തീപ്പൊരി നേതാവായ കെടി ജലീലിന്റെ അകത്തു കത്തുന്ന വികാരം ഇപ്പോഴും തീവ്രവാദചിന്തയാണെന്ന് ജനം തിരിച്ചറിയുമ്പോഴും പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ സിപിഎം മൗനം പാലിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രാവും പകലും റെയ്ഡ് നടത്തി നേതാക്കളെ അകത്താക്കി ആയുധങ്ങളും കള്ളപ്പണവും പിടിച്ചതിനെപ്പറ്റി ജലീല്‍ സാഹിബിന് ഒന്നും പറയാനില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇതര മതനേതാക്കള്‍ക്കെതിരേ നടത്തുന്ന വേട്ടയാടലുകളെപ്പറ്റിയും സഖാവിനൊന്നും പറയാനില്ല.
കെടി ജലീലിന് മാത്രമല്ല സിപിഎമ്മിനുള്ളില്‍ തന്ത്രപരമായി നുഴഞ്ഞു കയറി അകത്തു പച്ചയും പുറത്ത് ചുവപ്പും ഉടുപ്പിട്ടിരിക്കുന്ന പ്രമുഖ നേതാക്കള്‍ക്കൊന്നും പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ ഒന്നും പറയാനില്ല. ആകെ പറയാനുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷിനു മാത്രമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ആര്‍എസ്എസിനെയും നിരോധിക്കണമെന്നാണ് ഗോവിന്ദന്‍ മാഷിന്റെ മുറവിളി. കഴിഞ്ഞകാല തെരഞ്ഞെടുപ്പില്‍ പതിനാലു ജില്ലകളിലും ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിഡിപിയുടെയും വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയതിന്റെ നന്ദിയാവാം ഗോവിന്ദന്‍ മാസ്റ്ററുടെ ഈ വാക്കുകളിലുള്ളത്.
സിമിയില്‍ തുടങ്ങി മുസലീം ലീഗില്‍ ചേക്കേറി അവിടെനിന്നും ചാടി സിപിഎമ്മില്‍ തണല്‍പ്പറ്റി നില്‍ക്കുന്ന കെടി ജലീല്‍ ഇന്നും അന്നും കടുത്ത ഇസ്ലാമിസ്റ്റാണെന്ന് സഖാക്കള്‍ക്കും അറിയാം, സാമാന്യ ജനത്തിനും അറിയാം. യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനും മാത്രമല്ല മറ്റു പലതും ഇറക്കുമതി ചെയ്തവഴി ആരോയൊക്കെ എന്തെല്ലാം സാധനങ്ങളും സേവനങ്ങളും നല്‍കി ജലീല്‍ സഹായിച്ചിട്ടുണ്ടെന്ന് പിണറി വിജയനും സ്വപ്‌നാ സുരേഷിനും മാത്രമേ കൃത്യമായി അറിയൂ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അസ്വസ്ഥതപ്പെടുന്നത് കേരളത്തിലെ സിപിഎം ആണെന്നു പറയാതെ വയ്യ.
മുസ്ലീം ലീഗിനെ ചെറുക്കാന്‍ കാലങ്ങളായി പിഡിപിയെയും സിമിയെയും എസ്ഡിപിഐയെയും തുണച്ച പാരമ്പര്യമാണ് കേരളത്തിലെ സിപിഎമ്മിനുള്ളുത്. അബ്ദുള്‍ നാസര്‍ മദനിയുടെ നല്ല കാലത്ത് ഇഎംഎസ് തുടങ്ങിയ നേതാക്കള്‍ മലപ്പുറത്ത് പിഡിപിയെ പിന്തുണച്ച് പ്രസ്താവനയിറക്കി പ്രസംഗം നടത്തിയ ചരിത്രം കേരളത്തിലുണ്ട്. എന്തായാലും പോപ്പുലര്‍ ഫ്രണ്ട് എന്ന് ഭീകര മുസ്ലീം പ്രസ്ഥാനതതെ നിരോധിച്ചതില്‍ ജലീലിനു മാത്രമല്ല സിപിഎമ്മിലെ ഒരു നിര സഖാക്കള്‍ക്ക് നെഞ്ചുപിടക്കുന്നുണ്ടെന്നതില്‍ രണ്ടു പക്ഷമില്ല.
പോപ്പുലര്‍ ഫ്രണ്ടിനെ അടച്ചു പൂട്ടി ഓഫീസുകള്‍ക്ക് താഴിട്ടാല്‍തന്നെ അടുത്തയാഴ്ച മറ്റൊരു ഭീകര പ്രസ്ഥാനം മറ്റൊരു പേരില്‍ ആവിര്‍ഭവിക്കുമെന്ന കാര്യത്തില്‍ സിപിഎമ്മോ അവരെ പിന്തുണയ്ക്കുന്നവര്‍ക്കോ സംശയമില്ല. മുന്‍പ് സിമിയെയും പിഡിപിയെയും നിരോധിച്ച സാഹചര്യങ്ങളില്‍ അതിനേക്കാള്‍ മാരകമായ പ്രസ്ഥാനമായാണ് പോപ്പുര്‍ ഫ്രണ്ട് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ആവിര്‍ഭവിച്ചത്.
പോപ്പലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിലവില്‍ അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. അതായത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ലോകഭീകരസംഘടനകളുമായി ബന്ധമുള്ള ഭീകര പ്രസ്ഥാനത്തെ നിരോധിച്ചിട്ടും സിപിഎം ആ നടപടിയെ പിന്തുണയ്ക്കാന്‍ തയാറാകുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ , റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളെയും നിരോധിച്ചിരിക്കുന്നു.
ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ 2 വര്‍ഷം വരെ തടവും ലഭിക്കാം.
അതേ സമയം കഴിഞ്ഞയാഴ്ച അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ആസൂത്രണം ചെയ്തിരുന്ന ഭയാനകമായ സംവിധാനങ്ങളുടെ പിന്നാമ്പുറം പുറത്തുവരികയാണ്. വാളുകളും ബോംബുകളും മാത്രമല്ല രാജ്യത്തിന്റെ നിലനില്‍പു തന്നെ അപകടപ്പെടത്തുംവിധം ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ലോക ഇസ്ലാമിക ഭീകരസംഘടനകളുടെ കണ്ണിയായി പോപ്പുലര്‍ ഫ്രണ്ട് മാറിക്കഴിഞ്ഞിരുന്നുവെന്ന വസ്തുതയാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്.
രാജ്യത്തിന്റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.പിഎഫ്‌ഐക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇത്തരം അന്താരാഷ്രട തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നുവെന്നും ഉത്തരവില്‍ പറയുന്നു. രാജ്യവ്യാപകമായി അക്രമപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും നടത്തിയതായും നിരോധനത്തിന് കാരണമായി പറയുന്നു.
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സര്‍ക്കാരുകള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലും കേരളത്തില്‍ നിരോധനം വേണമെന്ന് പിണറായി വിജയന്‍ എന്ന സിപിഎം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നില്ല.
ക്രമസമാധാനം തകര്‍ക്കല്‍, ഭീകരത വളര്‍ത്തല്‍, രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി, . ഐഎസുമായും ബംഗ്ലദേശിലെ ജമാത്തുല്‍ മുജാഹിദീനുമായി ബന്ധം, രാജ്യാന്തര ഭീകരസംഘടനകളുമായുള്ള ബന്ധം, രാജ്യത്ത് അരക്ഷിതാവസ്ഥയെന്ന് പ്രചരിപ്പിച്ച് മതധ്രുവീകരണം നടത്തല്‍, കോളജ് അധ്യാപകന്റെ കൈവെട്ടിയതുള്‍പ്പെടെ അക്രമങ്ങള്‍, അഭിമന്യു, സഞ്ജിത് തുടങ്ങി കേരളത്തിലും തമിഴ്‌നാട്ടിലും കൊലപാതകങ്ങള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഹവാല ഇടപാടിലൂടെ ധനസമാഹരണം നടത്തല്‍ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയുണ്ടായശേഷം രാജ്യവ്യാപകമായി ഈ സംഘടന നടത്തിയ അതിക്രമങ്ങളും നിരോധനത്തിന് പ്രധാന കാരണമായിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ചിലര്‍ക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സിമി ഉള്‍പ്പെടുന്നു എന്നതു തന്നെ കെടി ജലീല്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്‍കാല പങ്കാളിത്തം വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു മുന്‍കാല സിമിയെ സിപിഎം അവരുടെ മന്ത്രിസഭയില്‍ ഉള്‍പ്പെടെ ഇരിപ്പിടം കൊടുത്തു എന്നത് പറയാതെ വയ്യ.
https://www.facebook.com/Malayalivartha

























