Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'ലൈഫ് മിഷനിലുൾപ്പെട്ട ഒരു കുടുംബത്തിന് കൂര പണിയാൻ നല്കുന്നത് നാല് ലക്ഷം രൂപ അതും ഘട്ടം ഘട്ടമായി. ! പലർക്കും ഘട്ടം ഘട്ടമായി കിട്ടുന്ന തുക ആയതിനാൽ തന്നെ പലപ്പോഴും വീടു പണിയെന്നത് കടമ്പയായി മാറുന്നുമുണ്ട്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

22 NOVEMBER 2022 06:26 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷനിലുൾപ്പെട്ട ഒരു കുടുംബത്തിന് കൂര പണിയാൻ നല്കുന്നത് നാല് ലക്ഷം രൂപ അതും ഘട്ടം ഘട്ടമായി. ! പലർക്കും ഘട്ടം ഘട്ടമായി കിട്ടുന്ന തുക ആയതിനാൽ തന്നെ പലപ്പോഴും വീടു പണിയെന്നത് കടമ്പയായി മാറുന്നുമുണ്ട്. ബിൽഡിംഗ് മെറ്റീരിയൽസിന് നിലവിലുള്ള ഉയർന്ന വില കാരണം കിട്ടുന്ന നാല് ലക്ഷം കൊണ്ട് ഒരു മുറി പോലും നേരെ ചൊവ്വേ വയ്ക്കുവാൻ കഴിയുന്നില്ലെന്നത് പച്ചയായ നേരാണ്. എന്നാൽ പോലും പി.ആർ വർക്കുകാർ നിറുത്താതെ പണിയെടുക്കുന്നത് കൊണ്ട് ലൈഫ് മിഷൻ പദ്ധതിക്ക്, ( PMYJ എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമാണെങ്കിലും) പിണറായി സർക്കാർ വീട് നല്കുന്നേ എന്ന വമ്പിച്ച ഹൈപ്പാണ് ഇവിടെ.

ജീവിത പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്ന് ചുമന്ന് വേച്ചു വീണു പോകുന്ന മനുഷ്യർക്ക് ജീവിത സായാഹ്നത്തിലെങ്കിലും കയറി കിടക്കാനൊരു നാലു കാൽ പുരയെന്ന സ്വപ്നത്തിന് സർക്കാർ നാല് ലക്ഷം രൂപ നാലായിരം ഉപാധികളോടെ വിലയിടുന്ന നാട്ടിലാണ് അതേ ജനങ്ങളുടെ നികുതിപ്പണമെടുത്ത് സഖാവ് പി.ജയരാജന് 35 ലക്ഷത്തിൻ്റെ ഗതാഗത സൗകര്യം നല്കുന്നത്. അതിന് പറയുന്ന ന്യായീകരണമാണ് അന്യായം. RSS കാരുടെ ആക്രമണം കാരണം ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഖാവിൻ്റെ ശാരീരിക അസ്വസ്ഥകൾ കണക്കിലെടുത്ത് ജോലിക്ക് പോകാനാണത്രേ ഈ 35 ലക്ഷം രൂപയുടെ വാഹനമെന്ന്.

അപ്പോൾ ന്യായമായും കോമൺസെൻസ് ഉള്ള മനുഷ്യർക്ക് മനസ്സിൽ വരുന്ന ഒരു ചോദ്യമുണ്ട് - ഈ ശാരീരിക അസ്വസ്ഥതയുള്ള സഖാവിന് വിശ്രമജീവിതം നല്ക്കുന്നതിന് പകരം എന്തിനാണ് ഖാദി ബോർഡ് ചെയർമാൻ എന്ന കസേര? ആ കസേരയില്ലെങ്കിൽ വീട്ടിലിരുന്ന് യഥേഷ്ടം വിശ്രമിക്കാമല്ലോ! അപ്പോൾ 35 ലക്ഷം രൂപയുടെ ലക്ഷ്യറി കാറും വേണ്ടല്ലോ! അങ്ങനെങ്കിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന് ബാലഗോപാൽ സഖാവ് പറഞ്ഞ ഖജനാവിൽ നിന്ന് 35 ലക്ഷം പോവില്ലല്ലോ! ശാരീരിക അസ്വസ്ഥതയുള്ള ഒരു സഖാവിനെ ആ തസ്തികയിൽ ഇരുത്തിയാൽ അതു കൊണ്ട് ആ സ്ഥാപനത്തിന് എന്ത് ഗുണം? ചോദ്യങ്ങൾ ഒരുപാട് ഉണ്ട്! പക്ഷേ ഉത്തരം മെഴുകൽസ് മാത്രം!

പ്രബുദ്ധ കേരളത്തിൽ, പട്ടിണിപ്പാവങ്ങളുടെ രക്ഷകരെന്ന വ്യാജേന അധികാരത്തിൽ കയറി , അവരെ വഞ്ചിച്ച്, അവർക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ അപഹരിച്ച്, സുഖഭോഗങ്ങൾ മാത്രം ഞെക്കിപ്പിഴിഞ്ഞെടുത്തു നുണയുന്ന മനുഷ്യർക്കും അവരുടെ സ്തുതിപാഠകർക്കും ലേശമെങ്കിലും ഉളുപ്പ് ഉണ്ടോ? ങ്ങേ ഹേ എവിടെ?!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (57 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends