Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പെൺവാണിഭ സംഘത്തിലെ മുഖ്യ കണ്ണി; ഡിമ്പിൾ ഒരു ചെറിയ മീനല്ല! ഫോട്ടോ കൊടുത്ത് പരസ്യം

22 NOVEMBER 2022 11:13 PM IST
മലയാളി വാര്‍ത്ത

പത്തൊന്‍മ്പതുകാരി ആക്രമണത്തിന് വിധേയമായതിലെ പ്രതിയായ ഡിബിള്‍ ലാംബേ ഇത്തരത്തില്‍ അറിയപ്പെടുന്ന കൂട്ടികൊടുപ്പുകാരിയാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളെ ആവശ്യമുള്ള പുരുഷന്‍മാരെയാണ് ഡിംബിള്‍ ആദ്യം പരിചയ വലയത്തിലാക്കുന്നത്. അതിന് ശേഷം അവര്‍ക്കാവശ്യമായ പെണ്‍കുട്ടികളെ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയാണ് പതിവ്.

എന്നാല്‍ ഇടപാടിന്റെ തുകയൊന്നും ഡിംബിള്‍ വഴിയല്ല പോകുന്നത്. മറിച്ച് മറ്റുപലരുടേയും ഇടപാടുകളിലേയ്ക്കാണ് പണം ഒഴുകുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍ ഏറെ ശ്രദ്ധേയം കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ഹോട്ടലുകള്‍ക്ക് ഇത്തരം ഇടപാടുകളില്‍ നേരിട്ടല്ലാതെയുള്ള ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ഡിംബിളും പെണ്‍വാണിഭ സംഘത്തില്‍പെട്ട് കൊച്ചിയിലെത്തിയതാണെന്ന പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ഡിംബിള്‍ പുതിയ ഇടനിലക്കാരിയാണ്.

അതേസമയം കൊച്ചിയില്‍ യുവ മോഡല്‍ ആക്രമിക്കപ്പെട്ടത് നടി ആക്രമിക്കപ്പെട്ട കേസിന് സമാനാമായ സംഭവമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. മുംബൈ നഗരത്തേക്കാളും കൊല്‍ക്കത്തേയേക്കാളുമൊക്കെ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. കുറേകാലമായി കൊച്ചി നഗരത്തില്‍ ഒളിഞ്ഞിരിക്കുന്ന രാത്രികാല പേടി സ്വപ്നങ്ങളായ ലഹരി ഉപയോഗവും ലഹരിക്കടത്തും ബലാത്സഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ കൊച്ചിക്ക് മാത്രം സ്വന്തമാവുന്ന കാഴ്ചകള്‍ ഈ അടുത്ത കാലത്തെങ്ങാനും മാറുമോ എന്നുള്ളതാണ് ആശങ്കയെന്നും അദ്ദേഹം പറയുന്നു.

കാസര്‍കോട് സ്വദേശിയായ പത്തൊന്‍പത് കാരിയെ കൊടുങ്ങല്ലൂര്‍ സംഘത്തിന് എത്തിച്ചു കൊടുത്ത രാജസ്ഥാന്‍ സ്വദേശി ഡിമ്പിള്‍ ലാംബ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്ന അനുമാനത്തിലേയ്ക്ക പോലീസ് എത്തിയിരിക്കുന്നു. കാരണം രാജ്സ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊച്ചിയിലും അവിടെ നിന്ന് മറ്റ് പലയിടത്തേയ്ക്കും എത്തിക്കുന്ന സംഘത്തില്‍പെട്ട ആളാണ് ഡിംബിള്‍ എന്ന സംശയം ബലപ്പെടുകയാണ്. ഡിംബിളിന്റെ ആഡംബര ജീവിതവും സൗഹൃദങ്ങളും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.

ബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴിയിലുള്ളത് പോലെ മയക്കുമരുന്ന് നല്‍കിയോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യം ഉറപ്പിക്കാനാവുക. അറസ്റ്റിലായ യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അതിനാല്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റ് എന്നിവ സംബന്ധിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിംപിള്‍ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായി എന്നതില്‍ പൊലീസിന് വ്യക്തതയില്ല. ഡിംബിള്‍ ലാമ്പ മാത്രമാണോ ഇതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ട്.

പൊലീസ് എത്ര ശ്രമിച്ചിട്ടും, അല്ലെങ്കില്‍ പൊലീസിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് കൊച്ചി നഗരത്തില്‍ നടന്ന് വരുന്ന കൊലപാതകങ്ങളും ബലാത്സഗങ്ങളുടെ എണ്ണവും അനുദിനം വര്‍ധിച്ച് വരുന്നു എന്നുള്ളതാണ് വസ്തുത. ഈ അടുത്ത ദിവസം തേവരയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് പാര്‍ട്ടിക്ക് പോവുന്നു. അവിടെ സംഗീതവും നൃത്തവും ഉണ്ടാവുന്നു.

അത്യാവശ്യം മോഡലിങൊക്കെ ചെയ്യുന്ന, അത്ര പ്രശസ്തയൊന്നും അല്ലാത്ത ഡോളിയെന്ന യുവതിയാണ് രാജസ്ഥാന്‍കാരിയായ മോഡലായ മറ്റൊരു പെണ്‍കുട്ടിയെ ബാറിലേക്ക് കൊണ്ടുവരുന്നത്. ഈ പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. മോഡലിങ്ങിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി ഇവിടെ എത്തിയത്. ഒന്നുരണ്ട് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു, വീണ്ടും മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ ഡോളി വിളിച്ച ഹോട്ടലിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

പെണ്‍കുട്ടികള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതിനും ബാറില്‍ പോകുന്നതിനും കൊച്ചിയില്‍ യാതൊരു നിന്ത്രണങ്ങളുമില്ല. എന്നാല്‍ കൊച്ചിയില്‍ മോഡിലിങിനായി എത്തുന്ന പെണ്‍കുട്ടികളെ ഇത്തരം ചതി്ക്കുഴികളില്‍ വീഴ്ത്തുന്ന സംഘങ്ങള്‍ ധാരാളമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത ഡിംപിളിനെതിരെ ഗുരുതര ആരോപണങ്ങളാണ് 19കാരിയായ മോഡല്‍ ഉയര്‍ത്തിയിരുന്നത്. ഡിംപിള്‍ നിര്‍ബന്ധിച്ചിട്ടാണ് ബാറില്‍ പോയത്. അവിടെ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നാലെ അവശനിലയിലായപ്പോള്‍ യുവാക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ ആവശ്യപ്പെട്ടു. കാറില്‍ ഡിംബിള്‍ കയറിയതുമില്ല. നാല് പേരോടൊപ്പ്ം അവശനിലയിലായ തന്നെ കയറ്റി വിട്ടെന്നാണ് യൂവതി പറഞ്ഞിരുന്നത്.

എന്നാല്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് 45 മിനിട്ടോളം കൂട്ടബലാത്സംഗത്തിനിരയായി. ഇതിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. എന്നാല്‍ ആ സമയം പ്രതികരിക്കാന്‍ എനിക്ക് ഭയന്നിരുന്നെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വീണ്ടും ബാറില്‍ തിരിച്ചെത്തി ഡിംപിളിനെ കൂട്ടിയാണ് കാക്കനാട് ഇറക്കിവിട്ടത്. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (57 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends