AKG സെന്റർ ആക്രമണ കേസിലെ നാലാം പ്രതി നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം... നാണം കെട്ട് സിപിഎം... എന്തൊക്കെ പുകില് ആയിരുന്നു !

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ടി. നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം.
അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തത്തുല്യമായ ജാമ്യക്കാരോ ഉണ്ടെങ്കിൽ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു. എകെജി സെന്ററിന് നേരെ ആക്രമണത്തിനായി പ്രതി ജിതിന് വാഹനവും സ്‌ഫോടക വസ്തുവും കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനുശേഷം തിരികെ എത്തിച്ച സ്‌കൂട്ടര്‍ കൊണ്ടുപോയതും ടി. നവ്യയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
അക്രമണത്തിന്റെ പ്രധാന കണ്ണി നാലാം പ്രതിയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ വാദിച്ചു. കേസിൽ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ കേസിന് പിന്നാലെ ഒളിവില്‍ പോയ നവ്യയ്ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടയിലാണ് നവ്യ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുന്നത്. അതേസമയം, അന്വേഷണ വിധേയമായി ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ചതായി പറയുന്ന സ്കൂട്ടർ നവ്യയുടെതല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. എകെജി സെന്റർ ആക്രമണക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന് എകെജി സെന്ററിലേക്ക് എത്താൻ ബൈക്ക് കൈമാറിയത് നവ്യയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ഗൗരീശപട്ടത്ത് സ്‌കൂട്ടര്‍ എത്തിച്ചുനല്‍കിയ നവ്യ, ജിതിന്‍ തിരിച്ചുവരുന്നത് വരെ കാത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യുവാണ് നവ്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
https://www.facebook.com/Malayalivartha


























