Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജയരാജനെ പറപ്പിക്കും... 35 ലക്ഷത്തിന്റെ മുന്തിയ കാറില്‍....

22 NOVEMBER 2022 11:21 PM IST
മലയാളി വാര്‍ത്ത

യാതൊരു പണിയുമില്ലാതെ ഖാദി ബോര്‍ഡില്‍ ഈച്ചയാട്ടി ഇരിക്കുന്ന തലനരച്ച സഖാവിന് വെറുതെ കറങ്ങാന്‍ 35 ലക്ഷം രൂപയുടെ കാര്‍. സഖാവ് പി ജയരാജന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനെന്ന നിലയില്‍ എന്തിനാണ് 35 ലക്ഷം രൂപയുടെ കാര്‍ എന്ന ചോദ്യത്തിന് പാര്‍ട്ടി നല്‍കുന്ന ഉത്തരം എത്രയോ വിചിത്രമാണ്.

സഖാവ് പി ജയരാജന് സുരക്ഷ ഉറപ്പാക്കണമത്രെ. ആരാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്നു മാത്രം പറയുന്നില്ല. അതോ സ്വന്തം പാര്‍ട്ടിയില്‍തന്നെയാണോ ജയരാജന്‍ സഖാവിന് ശത്രുക്കളെന്ന കാര്യവും വ്യക്തമല്ല. പോരെങ്കില്‍ സഖാവിനെ കടുത്ത ആരോഗ്യപ്രശ്‌നം അലട്ടുന്നുമുണ്ടെന്നാണ് വിശദീകരണം. ദുരൂഹസാഹചര്യത്തില്‍ കൈയുടെ സ്വാധീനം പോയതിനു പുറമെ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്ന സാഹചര്യത്തിലാണത്രെ 35 ലക്ഷം മുടക്കി കാര്‍ വാങ്ങുന്നത്.

ഒരു കാലത്ത് കണ്ണൂരിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമൊക്കെ പിന്നില്‍ ആരോപണവിധേയനായ നേതാവാണ് പി ജയരാജന്‍. കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെയും ടിപി ചന്ദ്രശേഖരന്റെയും ഉള്‍പ്പെടെ ഒട്ടേറെ ദാരുണകൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരോപണവിധേയനായിട്ടുണ്ട് പി ജയരാജന്‍. അക്കാര്യങ്ങളൊന്നും വ്യക്തമായ അന്വേഷണം പോലീസ് നടത്തിയിട്ടുമില്ല.

പ്രതിയോഗികളെ അതിദാരുണമായി കൊലചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടാകും. എന്നാല്‍ പിണറായി വിജയനു മുകളിലേക്ക് പി ജയരാജന്‍ വളരാന്‍ ശ്രമിച്ചതോടെയാണ് പിണറായി വിജയന്‍ ഇതേ ജയരാജനെ വെട്ടിനിരത്തി ഒതുക്കിയതെന്ന കാര്യം ആരും മറന്നിട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയിയിരിക്കെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം പതിവായ കാലത്ത് സമാധാനം പുലര്‍ന്നേ തീരു എന്ന ആവശ്യവുമായി ഇതേ ജയരാജനുമായി മധ്യസ്ഥചര്‍ച്ച നടത്തിയതൊക്കെ നാടൊട്ടുക്ക് അറിവാവുന്ന കഥയാണ്.

പില്‍ക്കാലത്ത് ലോക് സഭാസ്ഥാനാര്‍ഥിയായി വന്നവേളയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ്‌സഥാനം ജയരാജന് ഒഴിയേണ്ടിവന്നു. ഇലക്ഷനില്‍ കെ മുരളീധരനോടു തോറ്റതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാത്രമല്ല പാര്‍ട്ടിയില്‍നിന്നു തന്നെ ഒതുക്കപ്പെട്ട ജയരാജന്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നു തന്നെ അപ്രത്യക്ഷനായി.

നിയമസഭയിലേക്കും സീറ്റു നിഷേധിക്കപ്പെട്ട ജയരാജന്‍ വട്ടപ്പൂജ്യമായി കഴിയുമ്പോഴാണ് ആര്‍ക്കും വേണ്ടാത്തതും ആരും അറിയാത്തതുമായ ഖാദി ബോര്‍ഡില്‍ വൈസ് ചെയര്‍മാനായി അവരോധിതനായത്. ഒരു വര്‍ഷത്തോളം ഖാദി ബോര്‍ഡിന്റെ ചെലവില്‍ വിലസിവരുമ്പോഴാണ് ജയരാജന് രണ്ടു പ്രശ്‌നങ്ങളുടെ പേരില്‍ 35 ലക്ഷം രൂപയുടെ മുന്തിയ കാര്‍ വാങ്ങേണ്ടിവന്നത്.

ഇങ്ങനെയൊരു വൈസ് ചെയര്‍മാന്‍ പോസ്റ്റും ഇത്തരത്തിലൊരു നിയമനവും സംഭവിച്ചില്ലെങ്കില്‍ ഖാദി ബോര്‍ഡ് കീറിപ്പറിഞ്ഞുപോകുമോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. സഖാവിന് ആരോഗ്യപ്രശ്‌നമുണ്ടെന്നും നിലവിലുള്ള കാര്‍ ഇടയ്ക്കിടെ വഴിയില്‍ കേടാകുന്നുവെന്നുമാണ് മറ്റൊരു വിശദീകരണം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നൂറു കണക്കിന് മുന്തിയ കാറുകള്‍ വെറുതെ കിടക്കുമ്പോഴാണ് 35 ലക്ഷം രൂപയുടെ പുതിയൊരു കാറില്‍ വൈസ് ചെയര്‍മാന്‍ സുഖകരമായും സുരക്ഷിതമായും സഞ്ചരിക്കാന്‍ പോകുന്നത്.

സാധാരണക്കാരുടെ നികുതിപ്പണം മുടക്കി ഇത്തരം മുന്തിയ വണ്ടികളില്‍ നേതാക്കള്‍ വിലസുകയാണ്. ഇത്ര വലിയ ആരോഗ്യ പ്രശ്‌നമുള്ളയാളാണ് പി ജയരാജനെങ്കില്‍ പണി നിറുത്തി വീട്ടിലിരിക്കരുതോ എന്ന ചോദ്യത്തിന് ഒരു സഖാവിനു ഉത്തരമില്ല. കാലങ്ങളോളം എംഎല്‍എയായിരുന്ന ജയരാജന് ആയുഷ്‌കാലം സര്‍ക്കാരിന്റെ പെന്‍ഷന്‍ കിട്ടുമെന്നിരിക്കെ പട്ടിണിയൊന്നും വരില്ലെന്ന് തീര്‍ച്ചയാണ്. പിന്നെന്തിന് ഒരു പ്രയോജനവുമില്ലാത്ത ഖാദി ബോര്‍ഡിനെ ഇങ്ങനെ സേവിക്കണമെന്നതാണ് ന്യായമായ ചോദ്യം.

ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് ഇടതു സഖാക്കളുടെ ചിന്ത. നേതാക്കന്‍മാര്‍ ഭാര്യമാരെയും മക്കളെയും മരുമക്കളെയും ലക്ഷം രൂപ സര്‍ക്കാര്‍ ശമ്പളവും പിന്നീട് പെന്‍ഷനുമുള്ള ജോലിയില്‍ അവരോധിക്കുന്നു. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ പ്രതിഷ്ഠിക്കുന്നു. നേരിട്ട് കോര്‍പറേഷനുകളില്‍ നിയമനം നടത്തുന്നു. ഇത്തരത്തില്‍ നീങ്ങുന്നതിനിടെയാണ് സഖാവ് പി ജയരാജന് 35 കോടിയുടെ കാര്‍ വരുത്തി അദ്ദേഹത്തെ തൃപ്തിപ്പെടുത്താനുള്ള നീക്കം.

പിണറായി ഒതുക്കിയതോടെ ആകെ ഒതുങ്ങിക്കിടന്ന ജയരാജന്‍ സഖാവിന് ചെറിയ പരിഗണനയെങ്കിലും കൊടുക്കണമെന്ന് പാര്‍ട്ടിയിലെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പി രാജീവ് ചെയര്‍മാനായ ഖാദി ബോര്‍ഡില്‍ നിയമിച്ചത്. കേരളം കമ്യൂണിസ്റ്റ് ചൈനയാണെന്നാണ് കേരളത്തിലെ തലമൂത്ത സഖാക്കളുടെ തല തിരിഞ്ഞ ചിന്ത. ജനാധിപത്യ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന ബോധ്യവും സഖാക്കള്‍ക്ക് നഷ്ടമായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (56 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends