Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു : ചാൻസലറെ മാറ്റാനിറങ്ങിയ പിണറായിക്ക് യു.ജി.സിയുടെ പണി... ഗവർണർ മാറില്ല

22 NOVEMBER 2022 11:38 PM IST
മലയാളി വാര്‍ത്ത

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള പിണറായിയുടെ നീക്കം തടയാൻ കേന്ദ്ര സർക്കാർ യു.ജി.സിക്ക് നിർദ്ദേശം നൽകിയേക്കും . വിവിധ സംസ്ഥാന സർക്കാരുകൾ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. കേരളത്തിന് പുറമേ ബംഗാളിലും ഇതേ നീക്കം നടന്നിരുന്നു.

ഡൽഹിയിലെത്തിയ ഗവർണർ മുതിർന്ന ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനം.യു ജി സി തീരുമാനം ഉടൻ ഉണ്ടായേക്കും. യു.ജി.സി. തീരുമാനം നിലനിൽക്കും. കാരണം നിയമസഭ പാസാക്കുന്ന നിയമത്തിലും ഓർഡിനൻസിലും ഗവർണർ ഒപ്പിടില്ല.

-ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു ജി സി. 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് യു.ജി.സി കമ്മീഷൻ ഉദ്ഘാടനം ചെയ്തത്.

എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്.
രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ‍, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ഹൈദരാബാദിലെ, കൽക്കത്ത, ഭോപാൽ, ഗുവാമതി, ബാംഗ്ലൂർ തുടങ്ങിയവയാണ്.

സർവകലാശാലാവിദ്യാഭ്യാസം ഏകീകരിക്കുകയാണ് ഇവരുടെ സുപ്രധാന ദൗത്യം.
സർവകലാശാലകളിലെ ഗവേഷണസൗകര്യങ്ങൾ,മൂല്യനിർണ്ണയം,അദ്ധ്യാപനം എന്നിവ പരിശോധിച്ച് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും യു.ജി.സി ക്കുണ്ട്.

അടിസ്ഥാനവിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമനിർമ്മാണം നടത്തുക
വിദ്യാഭ്യാസസമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതും യു ജി സി യുടെ ലക്ഷ്യമാണ്.

യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.

യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്. ഇതാണ് യു ജി സി.ഇവർക്ക് മാത്രമാണ് സർവകലാശാലാ ഭരണത്തിൽ ഇടപെടാനുള്ള ഏക അവകാശം. അല്ലാതെ സംസ്ഥാന സർക്കാരിന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ സ്വന്തം ഇഷ്ടപ്രകാരം വലിച്ചെറിയാൻ ഒരു അവകാശവുമില്ല..

ഗവർണർമാരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാൻ തീരുമാനിച്ചത് യു.ജി.സിയുടെ നിർദ്ദേശാനുസരണമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയാവാൻ മോഹം തുടങ്ങുന്നതിന് മുമ്പ് ഉണ്ടായ തീരുമാനമാണ് ഇത്.ഗവർണർമാരെ ചാൻസലർമാരാക്കിയത് സർവകലാശാലകൾക്ക് ഔന്നത്യം കൈവരുന്നതിന് വേണ്ടിയാണ്. മന്ത്രിമാർ ചാൻസലർമാരാകുമ്പോൾ സർവകലാശാലകൾക്കുള്ള സ്വതന്ത്ര അസ്ഥിത്വം ഇല്ലാതാകും. ഇക്കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷമാണ് ചാൻസലറായി ഗവർണർ മതിയെന്ന നിർദ്ദേശം യുജിസി മുന്നോട്ടുവച്ചത്.

സർവകലാശാലകളിൽ കയറി മേയാനാണ് ഇടതു മുന്നണിയുടെ തീരുമാനം.താൻ ഗവർണറായിരിക്കുന്ന കാലത്തോളം അത് നടക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.

ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്.1956 നു മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.നാണക്കേട് മറച്ചു വെക്കാൻ ആണ് സർക്കാരിന്‍റെ ഇത്തരം ശ്രമങ്ങൾ.കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്‌. സർക്കാർ കേഡറിനു വേണ്ടി പ്രവർത്തിക്കുന്നു. ജനങ്ങൾക്ക്‌ വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു.തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്.ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു.യൂണിവേഴ്സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.

കെ ടി യു വി സി ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പരിശോധിക്കും.ജോലി തടയുന്നത് ക്രിമിനൽ കുറ്റം ആണ്.സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല.യോഗ്യത ഉള്ളവർക്ക് സ്ഥാനങ്ങളിൽ എത്താം.വ്യക്തികൾക്കു പ്രാധാന്യം ഇല്ല.. നയ പ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ല.എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവര്‍ണര്‍ ചോദിച്ചു.

യു.ജി.സിക്കെതിരെ ഇനി സി പി എം രംഗത്തെത്തും. മുമ്പും യു ജി സിയുടെ പ്രവർത്തനങ്ങൾക്കെതിരെ സി പി എം രംഗത്തെത്തിയിരുന്നു.

ഭരണഘടന ദിനമായ നവംബർ 26ന് ഭഗവദ് ഗീതയടക്കമുള്ള വിഷയങ്ങളിൽ പ്രഭാഷണം സംഘടിപ്പിക്കാൻ യു.ജി.സി ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച കത്തിനെതിരെയാണ് സി പി എം വലിയ വിമർശനം ഉയർത്തിയത്.

'ഇന്ത്യ: ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന തലക്കെട്ടിൽ 15 വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രഭാഷണം സംഘടിപ്പിക്കാനാണ് യു.ജി.സി നിര്‍ദേശിച്ചത്. ഇതില്‍ കൗടില്യന്‍റെ അര്‍ഥശാസ്ത്രത്തില്‍ പ്രതിപാദിക്കുന്ന ഉത്തമ ഭരണാധികാരി, ഭഗവദ് ഗീതയിലുള്ള തത്ത്വജ്ഞാനിയായ രാജാവ്‌, ഹാരപ്പ: ലോക ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ, ഖാപ്പ്‌ പഞ്ചായത്തുകളും അവയുടെ ജനാധിപത്യ പാരമ്പര്യവും തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് വിമർശനത്തിന് വഴിവെച്ചത്.

ഭാരത്‌: ലോക്‌തന്ത്ര് കി ജനനി' എന്ന പേരിൽ ഐ.സി.എച്ച്‌.ആർ പുസ്‌തകം പ്രസിദ്ധീകരിക്കുമെന്നും യു.ജി.സി പറഞ്ഞിരുന്നു.. സർവകലാശാലകളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളെ 'പ്രോത്സാഹിപ്പിക്കണ'മെന്ന് ആവശ്യപ്പെട്ട് ഗവർണർമാർക്കും യു.ജി.സി കത്തയച്ചിട്ടുണ്ട്.

സെമിനാറിലെ വിഷയങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ അന്ന് വ്യക്തമാക്കി. ഗവർണർമാരെ ഉപയോഗിച്ച് ആർ.എസ്.എസ്, ബി.ജെ.പി അജണ്ട അടിച്ചേൽപിക്കുന്നതിനാണ് പ്രഭാഷണം നടത്താൻ സംസ്ഥാനങ്ങളെ 'പ്രോത്സാഹിപ്പക്കണ'മെന്ന് ആവശ്യപ്പെട്ട് ഗവർണർമാർക്ക് യു.ജി.സി കത്തയച്ചതെന്നും പി.ബി കുറ്റപ്പെടുത്തി.

ഗവർണ്ണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കാനാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പരിപാടി. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂ. നിയമവിരുദ്ധ നടപടി അനുവദിക്കില്ല. കേരളത്തിലേത് കേഡർ ഭരണമാണെന്നും ഗവർണ്ണർ പറയുന്നു. തന്നെ ടാർഗറ്റ് ചെയ്യാനുള്ള നീക്കം നടക്കില്ലെന്നും ഗവർണ്ണർ പറഞ്ഞു. സർവ്വകലാശാലകളിലെ ഗവർണ്ണറുടെ അധികാരം ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടയിലാണ് ഗവർണറുടെ പ്രതികരണം.

ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധരെ ഓരോ സർവ്വകലാശാലകളിലും ചാൻസലർമാരാക്കാനാണ് തീരുമാനം. അടുത്തമാസം ചേരുന്ന നി യമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കും. എന്നാൽ നീക്കത്തെ എതിർക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. ഗവർണ്ണറെ ചാൻസലർസ്ഥാനത്തുനിന്ന് നീക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് നിയമോപദേശം. സംസ്ഥാനത്തെ 14 സർവ്വകലാശാലകളിൽ ഗവർണ്ണർ ചാൻസലറായിരിക്കും എന്ന സർവ്വകാലാശാല നിയമത്തിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.

ഗവർണ്ണർക്ക് പകരം അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാവാത്ത തരത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാക്കും. പൊതുസ്വഭാവമുള്ള സർവ്വകലാശാലകൾ ഒരു ചാൻസലറുടെ കീഴിലാകും. ചാൻസിലർ സ്ഥാനത്തിരുന്ന് ഗവർണ്ണർ നടത്തുന്ന നീക്കങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നെന്നാണ് സർക്കാരിന്റെ ന്യായീകരണം. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്കൃതം സർവ്വകലാശാലകളിൽ ഒരു ചാൻസിലർക്ക് ചുമതല നൽകും.

കുസാറ്റ്, സാങ്കേതിക സർവ്വകലാശാല,ഡിജിറ്റൽ സർവ്വകലാശാല എന്നിവയിൽ മറ്റൊരാൾക്ക് ചുമതല. ആരോഗ്യ സർവ്വകലാശാലയിലും, ഫിഷറീസ് സർവ്വകലാശാലയിലും പ്രത്യേകം ചാൻസിലർമാർ ഇതാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിക്കും.

എന്നാൽ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണ്ണറെ മാറ്റാനുള്ള നീക്കത്തെ ശക്തമായി എതിർക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഈ നീക്കം നിയമമാകണമെങ്കിൽ ഗവർണ്ണർ ഒപ്പിടുകയും വേണം. അതിനാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന് ഉറപ്പില്ല. പിണറായിയുടെ പദ്ധതി ഏതായാലും പൊളിയാനാണ് സാധ്യത. ചാൻസലറെ കുരുക്കുന്നതിന് മുമ്പ് പിണറായി കുരുങ്ങാതിരുന്നാൽ ഭാഗ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (54 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends