Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഓര്‍ഡിനസ് സ്വാഹ... ഗവര്‍ണര്‍ സര്‍ക്കാരിനയച്ച കത്തുകള്‍ ചോര്‍ത്തി നല്‍കി ഗവര്‍ണറെ നാണം കെടുത്തുന്നു; ജീവനക്കാരെ നിയമിക്കണമെന്ന കത്തിന് പിന്നാലെ രാജ്ഭവനിലെ അതിഥികള്‍ക്ക് വാഹനവും ഡ്രൈവറെയും വിട്ട് നല്‍കണം എന്ന കത്തും പുറത്ത്; ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെമടക്കി

23 NOVEMBER 2022 09:14 AM IST
മലയാളി വാര്‍ത്ത

പ്രിയ വര്‍ഗീസിന് ഹൈക്കോടതിയില്‍ നിന്നുമേറ്റ ശക്തമായ തിരിച്ചടിയ്ക്ക് പിന്നാലെ ഗവര്‍ണര്‍ സര്‍ക്കാരിനയച്ച കത്തുകള്‍ ചോര്‍ത്തി ഗവര്‍ണറെ നാണം കെടുത്തുകയാണ്. രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ കത്ത് വന്നത്.

രാജ്ഭവനിലേയ്‌ക്കെത്തുന്ന അതിഥികള്‍ക്കായി സര്‍ക്കാര്‍ വാഹനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ എഴുതിയ കത്ത് പുറത്ത്. വകുപ്പിലെ വാഹനം വിട്ട് നല്‍കണമെന്നതാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് 2021 സെപ്തംബര്‍ 23ന് അയച്ച കത്തിന്റെ ഉള്ളടക്കം.

2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തിച്ചേരുന്നതിനാല്‍ വകുപ്പിന് കീഴിലുള്ള ഇന്നോവയടക്കമുള്ള മൂന്ന് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം വിട്ട് നല്‍കണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. 2020 ഡിസംബറിലാണ് ഗവര്‍ണര്‍ ഈ കത്തയച്ചത്. അഞ്ച് വര്‍ഷം മാത്രം സേവനപരിചയമുള്ള കുടുംബശ്രീ മുഖേന നിയമിതരായവര്‍ക്ക് വേണ്ടിയായിരുന്നു ഗവര്‍ണറുടെ ശുപാര്‍ശ. ഇതുകൂടാതെ രാജ്ഭവനിലെ തല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ പിണറായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി സൈഫര്‍ അസിസ്റ്റന്റ് എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്തിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഫ്രെബുവരി 17നാണ് ഈ ഉത്തരവിറക്കിയത്.

ഇങ്ങനെ ഗവര്‍ണര്‍ക്കെതിരെ നീങ്ങുമ്പോള്‍ മറുകളിയുമായി ഗവര്‍ണറും രംഗത്തുണ്ട്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന്‍ സര്‍ക്കാരിലേക്ക് മടക്കി അയച്ചു. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചത്. ഓര്‍ഡിനന്‍സിനുപകരം സഭാസമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ആയാലും ബില്‍ ആയാലും ഒപ്പിടില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

തന്നെമാത്രം ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണമാണെങ്കില്‍ രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോര് രൂക്ഷമായതിനെത്തുടര്‍ന്നാണ് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനും പകരം അതത് മേഖലകളിലെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനുമുള്ള ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്കായി ഒരു ചാന്‍സലറെന്ന നിലയിലായിരിക്കും നിയമനം.

ഗവര്‍ണര്‍മാരെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് ദേശീയനയത്തിന്റെ ഭാഗമാണെന്നും കേരളത്തിന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസം ഗവര്‍ണര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ദേശീയതലത്തില്‍ നിയമനിര്‍മാണത്തിനും ശ്രമമുണ്ട്. യു.ജി.സി. നിര്‍ദേശങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍വകലാശാലകളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരും സംസ്ഥാന സര്‍വകലാശാലകളില്‍ ഗവര്‍ണര്‍മാരും ചാന്‍സലറാകുകയെന്ന നിബന്ധന കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നുണ്ട്.

കേരളത്തിനുപുറമെ തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മില്‍ സര്‍വകലാശാലാ കാര്യങ്ങളില്‍ ഏറ്റുമുട്ടലുണ്ട്. ഇവിടെയും സമാനരീതിയിലുള്ള നിയമനിര്‍മാണം വിവിധഘട്ടങ്ങളിലാണ്. ഇതൊക്കെ കണക്കിലെടുത്താണ് നിയമനിര്‍മാണത്തെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends