Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഞെട്ടിത്തരിച്ച് ത്രിമെന്‍ ആര്‍മി... മുസ്ലീം ലീഗ് നേതാക്കളെ കണ്ടതിന് പിന്നാലെ ശശീ തരൂര്‍ കാണുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താങ്ങും തണലുമായി നിന്ന ആര്‍ച്ച് വിഷപ്പുമാരെ; വിഭാഗീയ പ്രവര്‍ത്തനമെന്ന സതീശന്റെ വിമര്‍ശനത്തിനിടെ മലബാര്‍ പര്യടനം കൊഴുപ്പിക്കുന്നു; തലശ്ശേരി ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

23 NOVEMBER 2022 09:54 AM IST
മലയാളി വാര്‍ത്ത

രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെസി വേണുഗോപാല്‍ എന്നീ മുഖ്യമന്ത്രി പദം സ്വപ്നം കണ്ടു നടക്കുന്ന ത്രിമെന്‍ ആര്‍മികള്‍ക്ക് ശക്തമായ പ്രഹരമാണ് ശശി തരൂരിന്റെ മലബാര്‍ പര്യടനം. കോണ്‍ഗ്രസ് നേതാക്കളുടെ കണ്ണിലെ കൃഷ്ണമണികളാണ് മുസ്ലീം ലീഗ് നേതാക്കള്‍, ആര്‍ച്ച് ബിഷപ്പുമാര്‍, എന്‍എസ്എസ്, എസ്എന്‍ഡിപി നേതാക്കള്‍. അവ ഒന്നൊന്നായി ശശി തരൂര്‍ ഏറ്റെടുക്കുകയാണ്.

മുസ്ലീം ലീഗ് നേതാക്കളെ കണ്ടതിന് പിന്നാലെ ശശിതരൂര്‍ ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പാംപ്ലാനിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. ശേഷം 11 മണിയോടെ കണ്ണൂര്‍ ചേംബര്‍ ഹാളില്‍, ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയില്‍, എന്ന വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കും. ചേംബര്‍ ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ അറിയിച്ചത് വിവാദമായിരുന്നു.

ഉച്ചക്ക് ശേഷം മുന്‍ ഡിസിസി അധ്യക്ഷന്‍ അന്തരിച്ച സതീശന്‍ പാച്ചേനിയുടെ വീട് സന്ദര്‍ശിക്കും. ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതിന് പിന്നാലെ ശശി തരൂര്‍ ശക്തമായ മറുപടി നല്‍കി. കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. അതിന് താല്‍പര്യവുമില്ല. എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.

പാണക്കാട്ടെ തന്റെ സന്ദര്‍ശനത്തില്‍ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. പൊതു രാഷ്ട്രീയ കാര്യങ്ങള്‍ ലീഗുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ആയില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം തരൂര്‍ മലപ്പുറം ഡിസിസിയിലും എത്തും. 10 മണിക്ക് പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച ശേഷം തരൂര്‍ കോഴിക്കോട്ടേക്ക് മടങ്ങി.

ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ പ്തികരിച്ചത്. ഇനി ഒരു വിഭാഗീയതയ്ക്ക് കോണ്‍ഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ സ്‌പേസുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മലബാര്‍ ജില്ലകളില്‍ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

അതേസമയം ശശി തരൂര്‍ മലബാറില്‍ പര്യടനം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്നലെ പാണക്കാട് തറവാട്ടിലെത്തി മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു.

ശശി തരൂരിന്റെ സന്ദര്‍ശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് ശേഷം മലപ്പുറം ഡിസിസിയില്‍ എത്തിയ ശശി തരൂരിനെ സ്വീകരിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ മുഹമ്മദ്, ജില്ലയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ എപി അനില്‍കുമാര്‍ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി. എന്നാല്‍ ശശി തരൂരിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (58 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends