Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

 പരുന്ത് തേനീച്ചക്കൂട് ഇളക്കി... കവുങ്ങില്‍ കയറി പറിച്ചെടുത്ത അടയ്ക്ക ചാക്കിലാക്കുന്നതിനിടെ തേനീച്ചയുടെ കൂട്ടമായെത്തിയുള്ള ആക്രമണത്തില്‍ ഒരു മരണം.... രണ്ടു പേര്‍ക്ക് പരുക്ക്

23 NOVEMBER 2022 07:31 AM IST
മലയാളി വാര്‍ത്ത

പരുന്ത് തേനീച്ചക്കൂട് ഇളക്കി... കവുങ്ങില്‍ കയറി പറിച്ചെടുത്ത അടയ്ക്ക ചാക്കിലാക്കുന്നതിനിടെ തേനീച്ചയുടെ കൂട്ടമായെത്തിയുള്ള ആക്രമണത്തില്‍ ഒരു മരണം.... രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പെരുമണ്ണ പാറമ്മല്‍ പൂവ്വത്തുംകണ്ടി നടക്കാവില്‍ ചന്ദ്രന്‍(68) ആണ് മരിച്ചത്. പെരുവയല്‍ കായലം പള്ളിത്താഴം മൂസ്സ(67), വാഴക്കാട് അനന്തായൂര്‍ നടയംകുന്നത്ത് അഭിലാഷ്(38) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30-ന് പെരുമണ്‍പുറയിലാണ് സംഭവം. പെരുമണ്‍പുറ പിലാക്കാട്ടുതാഴം പൊറ്റപറമ്പില്‍ അടയ്ക്ക പറിക്കാനെത്തിയതായിരുന്നു മൂവരും.

കവുങ്ങില്‍ കയറി പറിച്ചെടുത്ത അടയ്ക്ക ചാക്കിലേക്ക് മാറ്റുന്നതിനിടെ ചന്ദ്രനെയാണ് കൂട്ടമായെത്തിയ തേനീച്ച ആദ്യം ആക്രമിക്കുന്നത്.
ശരീരം മുഴുവന്‍ തേനീച്ച പൊതിഞ്ഞ ചന്ദ്രനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് മൂസ്സയുടെയും അഭിലാഷിന്റെയും നേര്‍ക്ക് തേനീച്ചകൂട്ടം പറന്നെത്തിയത്.

കൂട്ടത്തോടെയുള്ള തേനീച്ചയുടെ ആക്രമണത്തില്‍ ഇവര്‍ നിലവിളിച്ചു. ഇതു കേട്ടെത്തിയ സമീപവാസികളാണ് വെള്ളം കോരിയൊഴിച്ചും മറ്റും മൂവരെയും രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍, ആശുപത്രിയിലെത്തുമ്പോഴേക്കും ചന്ദ്രന്‍ മരിച്ചിരുന്നു. ഭാര്യ: രമണി(കോഴിക്കോട് കോര്‍പ്പറേഷന്‍). മക്കള്‍: രതീഷ്(ഫ്‌ളിപ്പ് കാര്‍ട്ട്), രമ്യ(സിവില്‍ പോലീസ് ഓഫീസര്‍, മാവൂര്‍ സ്റ്റേഷന്‍), രഞ്ജിത്ത്(ജെ.ബി. ഫാര്‍മ, റീജണല്‍ മാനേജര്‍). മരുമക്കള്‍: നീമ, രാജേഷ്, അശ്വതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍ നടക്കും


അതേസമയം പറന്നെത്തിയ പരുന്ത് തേനീച്ചക്കൂട് ഇളക്കിവിട്ടതാണ് പെരുമണ്‍പുറയില്‍ ഒരാളുടെ ദാരുണമരണത്തിനിടയാക്കിയത്.ഇന്നലെ രാവിലെ 11.30-ഓടെയാണ് പിലാക്കാട്ട് പറമ്പിലുള്ള, വലിയ പ്ലാവിന്റെ കൊമ്പിന്‍ മുകളില്‍ നാലടിയോളം നീളവും വീതിയുമുള്ള തേനീച്ചക്കൂട്ടില്‍ പരുന്ത് തേന്‍കുടിക്കാനെത്തിയത്. തേനീച്ചക്കൂട് ഇളകിയതോടെ തേനീച്ചകളൊന്നാകെ പരുന്തിന് പിറകെ പാഞ്ഞു. ഇതില്‍നിന്നും രക്ഷപ്പെടാനായി 40 മീറ്ററോളം അകലെയുള്ള തൊട്ടടുത്ത പിലാക്കാട്ടുതാഴം പറമ്പിലെ കവുങ്ങിന്‍ മുകളിലേക്കാണ് പരുന്ത് പറന്നെത്തിയത്.

ഈ സമയം, കവുങ്ങില്‍നിന്ന് പറിച്ചെടുത്ത അടയ്ക്ക ചാക്കില്‍ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു പാറമ്മല്‍ പൂവത്തുംകണ്ടി നടക്കാവില്‍ ചന്ദ്രനും പെരുവയല്‍ കായലം പള്ളിത്താഴം മൂസ്സ, വാഴക്കാട് അനന്തായൂര്‍ നടയംകുന്നത്ത് അഭിലാഷ് എന്നിവരും.കുവുങ്ങിന്‍ മുകളിലെത്തിയ പരുന്ത് പറന്നുമാറിയതോടെ ചുവടെയുണ്ടായിരുന്ന ചന്ദ്രന് നേരെയാണ് തേനീച്ചക്കൂട്ടം ആദ്യം പറന്നെത്തുന്നത്. ശരീരമാകെ തേനീച്ച പൊതിഞ്ഞ ചന്ദ്രന്‍ നിലത്തുകിടന്ന് ഉരുണ്ടെങ്കിലും ഇവ ഒഴിഞ്ഞുപോയില്ല. കൂടെ ജോലിചെയ്തിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവരെയും തേനീച്ചക്കൂട്ടം ആക്രമിച്ചു.  

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (57 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends